Delhi Violence LIVE: വീടുകൾക്കും കടകൾക്കും അക്രമികൾ തീയിട്ടു; ഡൽഹി സംഘർഷത്തിൽ മരണം 13

Delhi Violence LIVE : മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരിക്കേറ്റവരെ സന്ദർശിച്ചു. ഇതിനിടെ മൗജ്പൂരിൽ സംഘർഷം തുടരുകയാണ്.

  • News18 Malayalam
  • | February 25, 2020, 21:39 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    14:16 (IST)

    ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകുമായി ബന്ധപ്പെട്ട് എഎപി നേതാവും കൗൺസിലറുമായ താഹിർ ഹുസൈന്റെ വീട്ടിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.  

    14:16 (IST)

    ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകുമായി ബന്ധപ്പെട്ട് എഎപി നേതാവും കൗൺസിലറുമായ താഹിർ ഹുസൈന്റെ വീട്ടിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.  

    14:15 (IST)

    സംഘർഷവുമായി ബന്ധപ്പെട്ട് 100ലധികം കേസുകൾ ആണ് രജിസറ്റർ ചെയ്തിട്ടുള്ളത്.അറസ്റ്റ് നടപടികളും തുടരുകയാണ്.  സംഘർഷ ബാധിത പ്രദേശങ്ങളിൽ പോലീസ് തുടർച്ചയായി ഫ്ലാഗ് മാർച്ച് നടത്തുന്നുണ്ട് .

    14:15 (IST)

    ഡൽഹിയിൽ സംഘർഷം   വ്യാപിച്ച പ്രദേശങ്ങൾ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. വ്യാപാരസ്ഥാപനങ്ങൾ  തുറന്ന് പ്രവർത്തിച്ച് തുടങ്ങി  

    14:15 (IST)

    എസ് എൻ ശ്രീവാസ്തവയെ പൊലീസ് കമ്മീഷണറായി നിയമിച്ചു

    14:15 (IST)

    ഡൽഹിയിൽ സംഘർഷത്തിന് അയവുവന്ന പശ്ചാത്തലത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി കേന്ദ്രസർക്കാർ

    12:21 (IST)

    ചെറിയ പ്രശ്നങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ സ്ഥിതിഗതികൾ പൊതുവെ ശാന്തമാണെന്നാണ് ജാഫ്രബാദിലെ സ്ത്രീകളുമായി സംസാരിച്ച ശേഷം വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചത്

    12:21 (IST)

    ചെറിയ പ്രശ്നങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ സ്ഥിതിഗതികൾ പൊതുവെ ശാന്തമാണെന്നാണ് ജാഫ്രബാദിലെ സ്ത്രീകളുമായി സംസാരിച്ച ശേഷം വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചത്

    12:20 (IST)

    സംഘർഷം രൂക്ഷമായ ജഫ്രബാദിലാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്

    11:9 (IST)

    സംഘർഷാവസ്ഥയ്ക്ക് അയവ് വന്ന് തുടങ്ങിയ സാഹചര്യത്തിൽ 10 മണിക്കൂറത്തേക്കാണ് ഇളവ്

    Delhi Violence LIVE Updates: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സംഘർഷം തുടരുന്നു. രണ്ടുദിവസമായി തുടരുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. 135 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരിക്കേറ്റവരെ സന്ദർശിച്ചു. ഇതിനിടെ മൗജ്പൂരിൽ സംഘർഷം തുടരുകയാണ്.

    തുടർന്ന് വായിക്കുക....