'മേയർ സ്ഥാനം ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിൽ'; കൊച്ചി മേയർ വി.കെ. മിനിമോൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മേയർ സ്ഥാനത്തിന് വേണ്ടി ലത്തീൻ സഭയുടെ പിതാക്കന്മാർ സംസാരിച്ചെന്നും മിനിമോൾ
കൊച്ചി മേയർ സ്ഥാനം തനിക്ക ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിലാണെന്ന് സ്ഥിരീകരിച്ച് വികെ മിനിമോൾ.മേയർ സ്ഥാനത്തിന് വേണ്ടി ലത്തീൻ സഭയുടെ പിതാക്കന്മാർ സംസാരിച്ചെന്നും മിനിമോൾ പറഞ്ഞു.കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു മേയർ.ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു മേയർ വികെ മിനിമോൾ.
"ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് ലത്തീൻ സമുദായത്തിന്റെ ഒരു ഉറച്ച ശബ്ദം, സമുദായത്തിന് വേണ്ടി ഈ സമൂഹത്തിൽ ഉയർന്നതിന്റെ തെളിവാണ് " എന്നായിരുന്നു മേയർ പറഞ്ഞത്.
കൊച്ചി മേയർ സ്ഥാനത്തേക്ക് ആദ്യ ഘട്ടത്തിൽ ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ മേയർ സ്ഥാനം ലത്തീൻ സമുദായത്തിന് തന്നെ നൽകണമെന്ന ആവശ്യം ശക്തമായതോടെ ചർച്ചകൾ മിനിമോളിലേക്കും ഷൈനി മാത്യുവിലേക്കും മാത്രമായി ചുരുങ്ങുകയായിരുന്നു.
advertisement
കൊച്ചി മേയറെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ലത്തീൻ സഭയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് കോൺഗ്രസ് ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞെങ്കിലും, ഇപ്പോൾ മേയർ തന്നെ നേരിട്ട് നടത്തിയ വെളിപ്പെടുത്തൽ ആ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 10, 2026 8:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മേയർ സ്ഥാനം ലഭിച്ചത് ലത്തീൻ സഭയുടെ ഇടപെടലിൽ'; കൊച്ചി മേയർ വി.കെ. മിനിമോൾ









