'അവരെ ഞാൻ കൈകാര്യം ചെയ്തോളാം'

Last Updated:
ബെംഗളൂരു: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ പത്താം വാർഷിക ദിനമാണ് നാളെ. മുംബൈ ഭീകരാക്രമണത്തിലെ അനശ്വര രക്തസാക്ഷി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ഓർമ്മകൾ ബെംഗളുരുവിലെ വീട്ടിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. രണ്ടുനില വീട് നിറയെ സന്ദീപിന്‍റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും എഴുത്തുകളും സന്ദേശങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളുമൊക്കെയാണ്. ഇവിടെയെത്തുന്ന സന്ദർശകരെ സന്ദീപിന്‍റെ ചിത്രങ്ങളും അദ്ദേഹത്തിന്‍റെ രചനകളിൽ ചിലത് അവരെ വേദനിപ്പിച്ചേക്കാം, മറ്റ് ചിലത് അവരെ സന്തോഷിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്തേക്കാം. ഈ ചിത്രങ്ങളും എഴുത്തുകളുമൊക്കെ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന പോരാളിയുടെ വിജയതൃഷ്ണയും ജീവകാരുണ്യ മനോഭാവത്തെയുമാണ് വിളിച്ചോതുന്നത്.
സച്ചിൻ ടെൻഡുൽക്കറെ പോലെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുന്ന മനോഭാവമായിരുന്നു സന്ദീപിന്‍റേതെന്ന് അദ്ദേഹത്തിന്‍റെ അച്ഛൻ ഉണ്ണികൃഷ്ണൻ പറയുന്നു. നമ്മുടെ രാജ്യം ജയിക്കണമെന്നതായിരുന്നു അവന്‍റെ ആഗ്രഹം. ഇന്ത്യ ഒരു കളി തോൽക്കുമ്പോൾ അവൻ വലിയ നിരാശയിലാകുമായിരുന്നു. ഐഎസ്ആർഒ ദൌത്യം പരാജയപ്പെടുമ്പോഴും അവൻ വിഷമത്തിലാകുമായിരുന്നു. പരാജയം അവൻ ഇഷ്ടപ്പെട്ടിരുന്നില്ല- ഐഎസ്ആർഒ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ പറയുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സന്ദീപ് സജീവമായിരുന്നു. ഇക്കാര്യം ആദ്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. അവൻ മരിച്ചശേഷമാണ് ഇത് അറിയുന്നത്. അവന്‍റെ ബാക്ക് അക്കൌണ്ട് പരിശോധിച്ചപ്പോൾ 3000-4000 രൂപ മാത്രമാണ് ബാലൻസ് ഉണ്ടായിരുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അവൻ ധാരാളം പണം ചെലവിട്ടിരുന്നതായി പിന്നീട് ബോധ്യപ്പെട്ടു- ഉണ്ണികൃഷ്ണൻ പറഞ്ഞു.
advertisement
വസ്ത്രങ്ങളും മറ്റും വാങ്ങാൻ കൂടുതൽ പണം ചെലവിട്ടതുകൊണ്ടായിരിക്കും ബാങ്ക് ബാലൻസ് കുറഞ്ഞതെന്ന് കരുതി. എന്നാൽ അവന്‍റെ സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ചെലവിട്ടതെന്ന് ബോധ്യമായത്. സുഹൃത്തുക്കളുടെ അച്ഛനമ്മമാരുടെ ചികിത്സാച്ചെലവ് പൂർണമായും അവൻ വഹിച്ചിരുന്നതായും പിന്നീട് മനസിലായി. നിരവധി ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് മാസം തോറും അവൻ പണം നൽകുമായിരുന്നു. അവന്‍റെ മരണശേഷം അത്തരം സ്ഥാപനങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ വന്നപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.
advertisement
സന്ദീപ് ഒരു തികഞ്ഞ ദേശീയവാദി കൂടിയായിരുന്നു.
ദേശീയതയെ പിന്തുണച്ച ആളായിരുന്നു സന്ദീപ്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാജ്യത്തിനുവേണ്ടി എന്തെങ്കിലും നല്ലത് ചെയ്യുന്നതായിരുന്നു അവനെ സംബന്ധിച്ചിടത്തോളം ദേശസ്നേഹം. സ്വയം ദേശസ്നേഹിയായി ചമഞ്ഞ് നടക്കുന്ന ആളുകളെ അവന് ഇഷ്ടമല്ലായിരുന്നു.
സഹപ്രവർത്തകർക്ക് സന്ദീപ് അവസാനമായി അയച്ച സന്ദേശം അവൻ എത്രത്തോളം ധീരനായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. ഭീകരരെ നേരിടുമ്പോഴായിരുന്നു ഇത്. ആരും അടുത്തേക്ക് വരരുത്, അവരെ ഞാൻ കൈകാര്യം ചെയ്തോളാം. അവന്‍റെ സഹപ്രവർത്തകർക്ക് ഒരിക്കലും മറക്കാനാകാത്തതായിരുന്നു ഇത്- ഉണ്ണികൃഷ്ണൻ പറഞ്ഞു.
advertisement
എൻ.എസ്.ജി കമാൻഡോ സംഘത്തിന്‍റെ തലവനായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മുംബൈ താജ് ഹോട്ടലിൽ ഭീകരരെ തുരത്തുന്നതിനിടെയാണ് വീരമൃത്യൂ വരിച്ചത്. 2009 ജനുവരി 26ന് രാജ്യം അശോക ചക്ര ബഹുമതി നൽകി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'അവരെ ഞാൻ കൈകാര്യം ചെയ്തോളാം'
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement