'കുട്ടികൃഷ്ണേട്ടന് മന്ത്രിയാകണമെന്ന് മോഹം തോന്നിയാൽ ജനങ്ങൾ സഹിച്ചേ പറ്റൂ'
Last Updated:
ജനതാദൾ എസിന്റെ മന്ത്രിമാറ്റത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നിലവിലെ മന്ത്രിസഭയിൽ കൊള്ളാവുന്ന ഒരു മന്ത്രിയായിരുന്നു മാത്യു ടി. തോമസെന്നും പക്ഷേ കുട്ടികൃഷ്‌ണേട്ടന് മന്ത്രിയാകണം എന്നൊരു മോഹം വന്നാൽ ജനങ്ങൾ സഹിച്ചേ പറ്റൂവെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയാകണമെന്ന നേതാക്കൻമാരുടെ ആഗ്രഹങ്ങൾ പൂവണിയാൻ ജനങ്ങൾ സഹിച്ചേ പറ്റൂ. കൃഷ്ണൻകുട്ടി മന്ത്രിയാവുന്നതോടെ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നതിൽ നികുതിദായകർക്ക് സന്തോഷിക്കാമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്കിന്റെ പൂർണരൂപം
കൂട്ടത്തിൽ കൊള്ളാവുന്ന
ഒരു മന്ത്രിയായിരുന്നു
മാത്യു ടി തോമസ്
പക്ഷെ കുട്ടികൃഷ്‌ണേട്ടന്
മന്ത്രിയാകണം
എന്നൊരു മോഹം
വന്നാൽ ജനങ്ങൾ
സഹിച്ചേ പറ്റൂ
കാരണം, യുവരക്തം(!) സിരകളിലോടുന്ന
ഈ പാർട്ടി നേതാക്കൾക്കൊരുരുത്തർക്കും അവരുടെ
സ്വപ്‌നങ്ങൾ പൂവണിയിക്കാൻ
നമ്മൾ സഹായിച്ചേ പറ്റൂ.
advertisement
ഇപ്പോൾ കേരളം നേരിടുന്ന
ഏറ്റവും വലിയ പ്രശ്നം
അങ്ങിനെ പരിഹരിക്കപ്പെട്ടു
എന്നു നമ്മൾ നികുതിദായകർക്ക്
സന്തോഷിക്കാം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 25, 2018 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുട്ടികൃഷ്ണേട്ടന് മന്ത്രിയാകണമെന്ന് മോഹം തോന്നിയാൽ ജനങ്ങൾ സഹിച്ചേ പറ്റൂ'







