ISRO | ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ; പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി
- Published by:Anuraj GR
- news18-malayalam
Last Updated:
ആലപ്പുഴ ചേർത്തല തുറവൂർ സ്വദേശിയായ എസ് സോമനാഥ് മുമ്പ് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്
മലയാളി ശാസ്ത്രജ്ഞൻ ഡോ. എസ് സോമനാഥ് (Dr S Somanath) ഐഎസ്ആർഒയുടെ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം വിഎസ്‍എസ്‍സി (V S S C) ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ് എസ് സോമനാഥ്. കെ. ശിവന്റെ പിന്‍ഗാമിയായാണ് എസ്. സോമനാഥ് ഐഎസ്ആർഒയുടെ (I S R O) നേതൃപദവിയിലേക്ക് എത്തുന്നത്. ആലപ്പുഴ ചേർത്തല തുറവൂർ സ്വദേശിയായ എസ് സോമനാഥ് മുമ്പ് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐഎസ്ആർഒയുടെയും വി.എസ്.എസ്.സിയുടെയും റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും എസ് സോമനാഥ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്ക് രൂപം നല്‍കിയത് സോമനാഥിന്‍റെ നേതൃത്വത്തിലാണ്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി-ടെകും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് എയറോസ്പേസ് എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ മെഡലോടെ മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയ സോമനാഥ്, 1985ലാണ് വി.എസ്.എസ്.സിയില്‍ ചേരുന്നത്.
ജിഎസ്എൽവി മാർക് 3 പദ്ധതിയുടെ ഭാഗമായത് 2003ലാണ്. ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറായാണു നിയമിതനായത്. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക് 3 പ്രോജക്ട് ഡയറക്ടർ ആയിരുന്നു. ഭാര്യ വത്സലകുമാരി സെൻട്രൽ എക്സൈസ് സൂപ്രണ്ടാണ്. മക്കൾ മാലിക, മാധവ്
advertisement
ഐ.എസ്.ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.
നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
advertisement
ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നാടിൻ്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകളും നേരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2022 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ISRO | ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ; പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി