ഭാര്യയുടെ പേരില്‍ പോസ്റ്റ് ഓഫീസില്‍ രണ്ട് വര്‍ഷത്തേക്ക് നിക്ഷേപിച്ചാൽ റിട്ടേണ്‍ നിങ്ങളെ ഞെട്ടിക്കും! ഒരു ലക്ഷം രൂപയ്‌ക്ക് എന്ത് കിട്ടും?
- Published by:meera_57
- news18-malayalam
Last Updated:
പോസ്റ്റ് ഓഫീസ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ അഥവാ സ്ഥിര നിക്ഷേപങ്ങള്‍ ടേം ഡെപ്പോസിറ്റുകള്‍ എന്നും അറിയപ്പെടുന്നു
വിവിധ മാര്‍ഗങ്ങളില്‍ വിവിധ ഓപ്ഷനുകളില്‍ പണം നിക്ഷേപിക്കുകയും സമ്പാദ്യ ശീലം വളര്‍ത്തുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. വ്യക്തമായ പ്ലാനിങ്ങോടെ നിക്ഷേപം നടത്തുന്നവരും നിരവധിയാണ്. സ്ഥിരമായ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച റിട്ടേണ്‍ നേടാന്‍ സഹായിക്കും. സാമ്പത്തിക വിദഗ്ദ്ധര്‍ വ്യാപകമായി പങ്കിടുന്ന ഒരു കാഴ്ച്ചപ്പാടാണിത്.
അതേസമയം, എല്ലാ നിക്ഷേപങ്ങള്‍ക്കും ഒരു പരിധിവരെ അപകടസാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. സര്‍ക്കാര്‍ പദ്ധതികള്‍, ബോണ്ടുകള്‍, ബാങ്ക് നിക്ഷേപ പദ്ധതികള്‍ തുടങ്ങിയ ഉറപ്പായ ആദായം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഇവ താരതമ്യേന അപകടസാധ്യത കുറഞ്ഞതുമാണ്.
ബാങ്ക് നിക്ഷേപങ്ങളിലേക്ക് വരുമ്പോള്‍ സാധാരണയായി ആദ്യം മനസ്സിലേക്ക് വരുന്നത് സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതികളാണ്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന നിരക്കുകളുടെ പ്രയോജനം ലഭിക്കുന്നു.
ഇന്ത്യയില്‍ സ്ഥിര നിക്ഷേപങ്ങള്‍ എപ്പോഴും ജനപ്രിയവും വിശ്വസനീയവുമായ ഒരു ജനപ്രിയ ഓപ്ഷനാണ്. എഫ്ഡികളുടെ പലിശ നിരക്കുകള്‍ ഓരോ ബാങ്കിലും വ്യത്യസ്ഥമായിരിക്കും. ആകര്‍ഷകമായ പലിശ നിരക്ക് നോക്കി നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ബാങ്കുകള്‍ക്ക് പുറമേ സമാനമായ നിക്ഷേപ പദ്ധതി പോസ്റ്റ് ഓഫീസുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസുകള്‍ വഴിയും ആകര്‍ഷകമായ റിട്ടേണ്‍ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ തുറക്കാന്‍ കഴിയും.
advertisement
ഈ വര്‍ഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചതോടെ രാജ്യത്തുടനീളമുള്ള ബാങ്കുകളും അവരുടെ എഫ്ഡി പലിശ നിരക്കുകള്‍ കുറച്ചു. എന്നാല്‍ റിപ്പോ നിരക്കിലെ കുറവ് സ്വാധീനിക്കാത്ത പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന പലിശ നിരക്ക് തന്നെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് എഫ്ഡികള്‍ക്ക് മികച്ച നേട്ടം ലഭിക്കുന്നു.
ഉദാഹരണത്തിന് പങ്കാളിയുടെ പേരില്‍ രണ്ട് വര്‍ഷത്തേക്ക് പോസ്റ്റ് ഓഫീസില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് എത്രമാത്രം സമ്പാദിക്കാനാകുമെന്ന് നോക്കാം.
advertisement
പോസ്റ്റ് ഓഫീസ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ അഥവാ സ്ഥിര നിക്ഷേപങ്ങള്‍ ടേം ഡെപ്പോസിറ്റുകള്‍ എന്നും അറിയപ്പെടുന്നു. ഇവ ബാങ്ക് എഫ്ഡികള്‍ക്ക് സമാനമാണ്. ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുമ്പോള്‍ ഉറപ്പായ നേട്ടം വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് നാല് ടേം ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. 1, 2, 3 അല്ലെങ്കില്‍ അഞ്ച് വര്‍ഷം വരെയാണ് നിക്ഷേപിക്കാനാകുക.
ഒരു വര്‍ഷത്തേക്കുള്ള ടേം ഡെപ്പോസിറ്റിന് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന നിലവിലെ പലിശ 6.9 ശതമാനമാണ്. രണ്ട് വര്‍ഷത്തേക്ക് ടേം ഡെപ്പോസിറ്റ് നടത്തുമ്പോള്‍ 7.0 ശതമാനം പലിശ ലഭിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.1 ശതമാനവും അഞ്ച് വര്‍ഷത്തേക്കാണെങ്കില്‍ 7.5 ശതമാനവും പലിശ ലഭിക്കും.
advertisement
ഒരു ലക്ഷം രൂപ ഭാര്യയുടെ പേരില്‍ രണ്ട് വര്‍ഷത്തേക്ക് ടേം ഡെപ്പോസിറ്റായി നിക്ഷേപിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,14,888 രൂപ ലഭിക്കും. ഇതില്‍ പ്രാരംഭ നിക്ഷേപമായ 1,00,000 രൂപയും 14,888 രൂപ പലിശയില്‍ നിന്നുള്ള ആദായവും ഉള്‍പ്പെടുന്നു.
പോസ്റ്റ് ഓഫീസില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. ഉയര്‍ന്ന നിക്ഷേപ പരിധിയില്ല. അതായത് നിക്ഷേപകര്‍ക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ എല്ലാ ഉപഭോക്താക്കള്‍ക്കും പോസ്റ്റ് ഓഫീസ് ഏകീകൃത പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ അക്കൗണ്ട് ആരുടെ പേരിലായാലും പലിശ നിരക്ക് അതേപടി തുടരുന്നു.
advertisement
പലിശ നിരക്ക് മുഴുവന്‍ കാലയളവിലേക്കുമായി നിശ്ചയിച്ചിരിക്കുന്നതിനാലും വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമല്ലാത്തതിനാലും മികച്ച നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് ടിഡി പ്രത്യേകിച്ചും ആകര്‍ഷകമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 01, 2025 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭാര്യയുടെ പേരില്‍ പോസ്റ്റ് ഓഫീസില്‍ രണ്ട് വര്‍ഷത്തേക്ക് നിക്ഷേപിച്ചാൽ റിട്ടേണ്‍ നിങ്ങളെ ഞെട്ടിക്കും! ഒരു ലക്ഷം രൂപയ്‌ക്ക് എന്ത് കിട്ടും?