advertisement

കരാർ ജോലി നഷ്ടപ്പെടാതിരിക്കാൻ മുൻ സൈനികൻ ഭീകരാക്രമണ പദ്ധതി കെട്ടിച്ചമച്ചു

Last Updated:

ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് ദേശീയ അന്വേഷണ ഏജൻസികളെപ്പോലും ജാഗ്രതയിലാക്കിയിരുന്നു

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
റെയിൽവേയിലെ കരാർ ജോലി നഷ്ടപ്പെടാതിരിക്കാൻ ഭീകരാക്രമണ പദ്ധതി കെട്ടിച്ചമച്ച് മുൻ സൈനികൻ. ഗുജറാത്തിലെ വഡോദരയയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ലൈൻമാനായി ജോലി ചെയ്യുന്ന മുൻ സൈനികൻ മുഷ്താഖ് അലി സയീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭീകരാക്രമണത്തെക്കുറിച്ച് ആദ്യം വിവരം നൽകിയ  മുഷ്താഖ് അലി തന്നെയാണ് ഇതിന്റെ പിന്നിലെ സൂത്രധാരനെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.കൃത്യമായ അന്വേഷണത്തിലൂടെയാണ് ഈ ചതി പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതെന്ന് ഡിസിപി ഡോ. ജഗദീഷ് ചാവ്ദ പറഞ്ഞു. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് ദേശീയ അന്വേഷണ ഏജൻസികളെപ്പോലും ജാഗ്രതയിലാക്കിയിരുന്നു.
തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ആഗ്രഹമാണ് സയീദിനെ ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. 2024 മുതൽ 2026 വരെയുള്ള കാലയളവിലേക്കായിരുന്നു ഇയാളുടെ കരാർ. കാലാവധി കഴിയുന്നതോടെ ജോലി നഷ്ടപ്പെടുമെന്ന് ഇയാൾ ഭയപ്പെട്ടിരുന്നു. വലിയ അപകടങ്ങൾ ഒഴിവാക്കുകയോ പ്രശംസനീയമായ രീതിയിൽ ജോലി ചെയ്യുകയോ ചെയ്യുന്ന റെയിൽവേ ജീവനക്കാർക്ക് കരാർ നീട്ടിക്കൊടുക്കുകയോ സ്ഥിരം നിയമനം നൽകുകയോ ചെയ്യാറുണ്ട് എന്ന അറിവാണ് ഒരു 'ലോക്കൽ ഹീറോ' ആകാൻ സയീദിനെ ഇത്തരമൊരു അപകടകരമായ നാടകത്തിന് പ്രേരിപ്പിച്ചത്.
advertisement
ട്രാക്കിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ വിവാഹങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന 'കോൾഡ് പൈറോ' എന്ന ഇലക്ട്രിക് പടക്കങ്ങളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അടുത്തുള്ള ഒരു വിവാഹ ചടങ്ങിൽ നിന്ന് സംഘടിപ്പിച്ച ഇവ ട്രാക്കിൽ സ്ഥാപിച്ച ശേഷം, താൻ അത് കണ്ടെത്തിയതായി മുഷ്താഖ് അലി അധികൃതരെ അറിയിക്കുകയായിരുന്നു. ജീവനും സ്വത്തും രക്ഷിച്ച ഒരു ജാഗ്രതയുള്ള ഉദ്യോഗസ്ഥനായി സ്വയം ചിത്രീകരിക്കാനായിരുന്നു ഇയാളുടെ ശ്രമം.
യഥാർത്ഥത്തിൽ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും, റെയിൽവേ ട്രാക്കിൽ വസ്തുക്കൾ വെച്ച് ഭീഷണി സൃഷ്ടിച്ചതിന് ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കിയെന്ന ഗൗരവകരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. റെയിൽവേയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ദേശീയ അന്വേഷണ ഏജൻസികളും ഈ കേസിൽ പങ്കുചേർന്നിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കരാർ ജോലി നഷ്ടപ്പെടാതിരിക്കാൻ മുൻ സൈനികൻ ഭീകരാക്രമണ പദ്ധതി കെട്ടിച്ചമച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement