Fact Check | വിദേശത്തുനിന്നും എത്തിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ക്ലിയറൻസിനായി കസ്റ്റംസിൽ കെട്ടിക്കിടക്കുന്നോ?
- Published by:Anuraj GR
- news18-malayalam
Last Updated:
ഇത് വരെ വിവിധ രാജ്യങ്ങളിൽ നിന്ന് 3000 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ഇന്ത്യയിൽ ലഭിച്ചത്.
ന്യൂഡൽഹി: വിദേശത്തുനിന്നും എത്തിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കസ്റ്റംസ് അധികാരികളിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി കസ്റ്റംസ് വെയർഹൗസിൽ കെട്ടിക്കിടക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആ വാർത്ത തീർത്തും തെറ്റാണെന്നും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡ് വ്യക്തമാക്കി. ഇന്ത്യൻ കസ്റ്റംസ് എല്ലാ ചരക്കുകൾകും അതിവേഗം ക്ളിയറൻസ് നൽകുന്നുണ്ടെന്നും അത്തരം പ്രശ്നങ്ങൾ രാജ്യത്തെ ഒരു തുറമുഖത്തും നിലവിലില്ലെന്നും ബോർഡ് വ്യക്തമാക്കി.
ഇത് വരെ വിവിധ രാജ്യങ്ങളിൽ നിന്ന് 3000 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ലഭിച്ചത്. ചൈനയിൽ നിന്ന് 1000, മൗറീഷ്യസിൽ നിന്നും 200, റഷ്യ (20), യുകെ നാല് ചരക്കുകളിൽ ആയി (669), റൊമാനിയയിൽ നിന്ന് 80, അയർലണ്ടിൽ നിന്ന് 700, തായ്ലൻഡ് (30), ഉസ്ബെക്കിസ്ഥാൻ (151), കൂടാതെ, തായ്വാൻ 150 എണ്ണവും ആണ് അയച്ചിട്ടുള്ളത്.
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഒന്നുകിൽ തിരിച്ചറിഞ്ഞ തൃതീയ പരിചരണ സ്ഥാപനങ്ങളിൽ എത്തിക്കുകയോ അല്ലങ്കിൽ വിതരണത്തിന് അയയ്ക്കുകയോ ചെയ്യുന്നു. കസ്റ്റംസ് വകുപ്പിന്റെ വെയർഹൗസിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളൊന്നും കെട്ടി കിടക്കുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
advertisement
സാധന സാമഗ്രികൾ എത്തുമ്പോൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അവയുടെ ക്ലിയറൻസിനായി ഇന്ത്യൻ കസ്റ്റംസ് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതിൽ തന്നെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചരക്കുകൾക്ക് ഉയർന്ന മുൻഗണനയാണ് നൽകുന്നത്.
നിരീക്ഷണത്തിനും ക്ലിയറൻസിനുമായി നോഡൽ ഓഫീസർമാർക്ക് ഇ-മെയിലിൽ അലേർട്ടുകൾ ലഭിക്കുമ്പോൾ തന്നെ, മുതിർന്ന ഉദ്യോഗസ്ഥരുടെ നേതുത്വത്തിൽ നിരീക്ഷണവും നടക്കുന്നു
അതിനിടെ കുതിച്ചുയർന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 4,12,262 പേർക്കാണ്. 3,980 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
advertisement
കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോർഡ് വർധനവുമായി പുതിയ കണക്കുകൾ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര- 57,640
കർണാടക-50,112
കേരളം- 41,953
ഉത്തർപ്രദേശ്-31,111
തമിഴ്നാട്-23,310
എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകൾ. പുതിയ കോവിഡ് കേസുകളിൽ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തർപ്രദേശിൽ ഇന്നലെ 353 പേർ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
advertisement
കഴിഞ്ഞ 24 മണിക്കൂറിൽ 3,29,113 പേർ ആശുപത്രി വിട്ടു. 1,72,80,844 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. 35,66,398 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,01,68 ആണ്.
You may also like:കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകുന്നു. പുതിയ കോവിഡ് തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയരാഘവന്‍ പറഞ്ഞു.
advertisement
You may also like:സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല; സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി
'നിലവിലെ കോവിഡ് വകഭേദങ്ങള്‍ക്ക് വാക്‌സിന്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും പ്രത്യക്ഷപ്പെട്ടേക്കാം. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുന്നതോ കൂട്ടുന്നതോ ആയ വകഭേദങ്ങള്‍ വ്യാപിച്ചേക്കും'അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2021 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Fact Check | വിദേശത്തുനിന്നും എത്തിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ക്ലിയറൻസിനായി കസ്റ്റംസിൽ കെട്ടിക്കിടക്കുന്നോ?