ഇന്റർഫേസ് /വാർത്ത /India / കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകൻ ആത്മഹത്യ ചെയ്തു

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകൻ ആത്മഹത്യ ചെയ്തു

സമരത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന കശ്‌മീർ സിംഗാണ് മരിച്ചത്

സമരത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന കശ്‌മീർ സിംഗാണ് മരിച്ചത്

സമരത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന കശ്‌മീർ സിംഗാണ് മരിച്ചത്

  • Share this:

ന്യൂഡൽഹി: കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഗാസിപൂരിൽ കർഷകർ ആത്മഹത്യ ചെയ്തു. കാർഷിക നിയമത്തിനെതിരെ ഡൽഹി അതിർത്തിയിൽ സമരം ചെയ്തിരുന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ഗാസിപൂരിൽ സമര സ്ഥലത്തെ താത്കാലിക ശുചി മുറിയിൽ കശ്‌മീർ സിംഗിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

കർഷക സമരത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കർഷകനാണ് കശ്മീർ സിംഗ്. അതിശൈത്യവും ആരോഗ്യപ്രശ്നവും മൂലം 37 പേർ മരിച്ചു. അതേസമയം തിങ്കളാഴച കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു.

You may also like:കിംവദന്തികൾ വിശ്വസിക്കരുത്; രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യം: കേന്ദ്ര ആരോഗ്യമന്ത്രി

6 ാം തീയതി മുതൽ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തും. കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് നീങ്ങും.

റിപ്പബ്ലിക് ദിനത്തിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. ഡൽഹിക്ക് അകത്തും ട്രാക്ടർ മാർച്ച് സംഘടിപ്പക്കും.ജനുവരി 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധം നടത്തുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചു. അതി ശൈത്യത്തെ അതിജീവിച്ച് ഡൽഹി അതിർത്തികളിലെ സമരം 38-ാം ദിവസവും തുടരുകയാണ്.

First published:

Tags: Farm Bills, Farmers, Farmers protest