ഇന്റർഫേസ് /വാർത്ത /Opinion / OPINION | കർഷക സമരം 'കൃത്രിമ പ്രതിഷേധം' ആയി മാറുന്നത് എന്തുകൊണ്ട്?

OPINION | കർഷക സമരം 'കൃത്രിമ പ്രതിഷേധം' ആയി മാറുന്നത് എന്തുകൊണ്ട്?

farmers protest

farmers protest

ഈ പ്രതിഷേധങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ബാനർ അരിവാൾ ചുറ്റികയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയും കാർഷിക മേഖലയെ ആശ്രയിച്ചിരിക്കുന്നു. അവർക്ക് ഒരു രാഷ്ട്രീയ അഭയം വേണമെങ്കിൽ, ശരിക്കും കമ്മ്യൂണിസത്തിലേക്കു തിരിയുമോ? വളരെക്കാലം മുമ്പ് കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യയിലെ ബഹുജന അടിത്തറ നഷ്ടമായില്ലേ?

കൂടുതൽ വായിക്കുക ...
  • Share this:

അഭിഷേക് ബാനർജി

കഴിഞ്ഞ ഒരു മാസമായി, രാജ്യ തലസ്ഥാനം അവിശ്വസനീയമായ കാഴ്ചകൾക്ക് സാക്ഷിയാകുകയാണ്. ശൈത്യകാലത്തെ കൊടുംതണുപ്പിനെ വകവെക്കാതെ ആയിരകണക്കിന് കർഷകരാണ് പ്രതിഷേധ സമരവുമായി ഡൽഹിയിൽ ഒത്തുകൂടിയിരിക്കുന്നത്. അടുത്തിടെ കേന്ദ്രസർക്കാർ പാർലമെന്‍റിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുക എന്നതാണ് അവരുടെ ആവശ്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാർഷിക ഉൽ‌പന്നങ്ങളുടെ വിൽ‌പനയിൽ ഓരോ സംസ്ഥാനത്തും ഓരോ ജില്ലയിലും നിലവിലുള്ള ഇടനിലക്കാരുടെ കുത്തക നിലനിർത്തുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

കർഷകരുടെ ആവശ്യം ഏറെ കൌതുകകരമാണ്. ഒരു കർഷകനോ മറ്റാരെങ്കിലുമോ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഇടനിലക്കാർക്ക് നൽകാൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണ്? സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കാരങ്ങൾ രാജ്യത്തെ കർഷകനിൽ നിന്ന് നിലവിലുള്ള അവസരങ്ങളൊന്നും എടുത്തുകളഞ്ഞിട്ടില്ല. പകരം, അവർക്ക് പുതിയൊരെണ്ണം കൂടി നൽകി.

ആദ്യം, ഇവയെല്ലാം എല്ലാവരും മുന്നോട്ട് വച്ച പരിഷ്കാരങ്ങളാണെന്ന് നമുക്കറിയാം. 2019 ലെ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയും സമാനമായ വാഗ്ദാനങ്ങൾ നൽകി. പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രികയും അങ്ങനെ തന്നെയായിരുന്നു. ഭാരതീയ കിസാൻ യൂണിയൻ എല്ലായ്പ്പോഴും ആവശ്യപ്പെടുന്നത് കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ ഇന്ത്യയിൽ എവിടെയും വിൽക്കാൻ അനുവദിക്കണമെന്നാണ്. അപ്പോൾ ഈ പ്രതിഷേധം എവിടെ നിന്ന് വരുന്നു?

Also Read- Opinion | 'കർഷകസമരത്തിന്റെ മറവിൽ ഇന്ത്യയിൽ നിഴൽയുദ്ധം നടത്തുന്നത് ചൈനയുടെ ചാരൻമാർ'

ഈ പരിഷ്കാരങ്ങളുടെ ആവശ്യകതയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളും കർഷക യൂണിയനുകളും പണ്ടേ സമ്മതിച്ചിരുന്നുവെങ്കിലും മുൻ സർക്കാരുകൾ എന്തുകൊണ്ട് അവ നടപ്പാക്കിയില്ല? ഒരുപക്ഷേ ഇവിടെ ശക്തമായ ലോബികൾ ഉള്ളതിനാലും വിയോജിപ്പുണ്ടാക്കാൻ കഴിയുമെന്നതിനാലുമാകാം അത്. നമ്മുടെ കാർഷിക മേഖല വർഷങ്ങളായി ഇടനിലക്കാരുടെ പിടിയിലാണ്. ഇത് വർഷങ്ങളായി അതാത് സ്ഥലങ്ങളിൽ നിലനിന്നുവരുന്ന രീതിയാണ്.

നിയമത്തിലെ പ്രത്യേകതകൾക്കുപകരം സർക്കാരുമായുള്ള പൊതു പ്രശ്നങ്ങളെ പിടിച്ചാണ് കർഷകർ പ്രതിഷേധിക്കുന്നതെന്ന് പ്രസ്ഥാനത്തിലെ ചില പ്രമുഖ ശബ്ദങ്ങൾ അഭിപ്രായപ്പെടുന്നു. ഈ വിശദീകരണം സാങ്കൽപ്പികമായി മാത്രമേ കണക്കാക്കാനാകൂ. നടപ്പ് വർഷം കാർഷിക ജിഡിപിയിൽ ന്യായമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. നമുക്ക് നല്ല മൺസൂൺ ലഭിച്ചു. ട്രാക്ടർ വിൽപ്പന പോലുള്ള മറ്റ് കാര്യങ്ങൾ റെക്കോർഡ് ഉയരത്തിലാണ്. കൃഷിക്കാർക്കിടയിൽ അസംതൃപ്തി ഉണ്ടാക്കുന്ന പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

അതിനാൽ കൃത്രിമ പ്രതിഷേധം?

കുറച്ചുകാലമായി ഇന്ത്യയിൽ ഇത് സംഭവിക്കുന്നു. വലുതോ ചെറുതോ ആയ എല്ലാ ആഭ്യന്തര കാര്യങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോയി പ്രതിസന്ധിയിലായ ഒരു രാജ്യമായി ഇന്ത്യയെ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. ആരെങ്കിലും നീറ്റ്-ജെഇഇ പ്രശ്നം ഓർക്കുന്നുണ്ടോ, അതിൽ സ്വീഡനിൽ നിന്നുള്ളവർ എങ്ങനെ ഇടപെടാൻ ശ്രമിച്ചുവെന്നത് മറന്നുപോകരുത്? നിലവിലെ കർഷക പ്രതിഷേധവും സമാനമായ വഴിയെയാണ് പോകുന്നത്. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ബീഹാർ, ബംഗാൾ, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നു പോലും സമരക്കാരെ എത്തിക്കുന്നതിൽ ഇതിന് പിന്നിലുള്ളവർക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും 36 ബ്രിട്ടീഷ് എം‌പിമാരുടെയും കാനഡയിലെ പ്രധാനമന്ത്രിയുടെയും പിന്തുണ നേടാൻ അവർക്ക് കഴിഞ്ഞു.

ആരാണ് ഈ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്, ആരാണ് ഇതിന്റെ ഗുണം അനുഭവിക്കുന്നത് എന്ന് നാം ചോദിക്കണം. ഈ പ്രതിഷേധങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ബാനർ അരിവാൾ ചുറ്റികയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയും കാർഷിക മേഖലയെ ആശ്രയിച്ചിരിക്കുന്നു. അവർക്ക് ഒരു രാഷ്ട്രീയ അഭയം വേണമെങ്കിൽ, ശരിക്കും കമ്മ്യൂണിസത്തിലേക്കു തിരിയുമോ? വളരെക്കാലം മുമ്പ് കമ്മ്യൂണിസ്റ്റുകാർക്ക് ഇന്ത്യയിലെ ബഹുജന അടിത്തറ നഷ്ടമായില്ലേ?

ഈ പ്രതിഷേധങ്ങളുടെ വ്യക്തമായ തോത് ഒരു വാദമല്ല. എന്തെങ്കിലുമുണ്ടെങ്കിൽ, അവർ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന നിയോജകമണ്ഡലത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രതിഷേധം വളരെ ചെറുതാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതി എന്നത് അറുപത് കോടി ജനങ്ങളാണ്. 60 കോടിയോളം വരുന്ന ആളുകൾ തങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണെന്ന് കരുതിയിരുന്നെങ്കിൽ, രാഷ്ട്രം അടിയന്തര പ്രശ്നങ്ങളിൽ അകപ്പെടുമായിരുന്നു. ഈ നിയമങ്ങൾ പാസായിട്ട് ഇപ്പോൾ ഏഴുമാസമായി. ഇപ്പോൾ ഉള്ളത് പതിനായിരത്തിലധികം പ്രതിഷേധക്കാർ മാത്രമാണ്, കൂടുതലും ഒരു സംസ്ഥാനത്തിൽ നിന്നുള്ളവരാണ്. ഇന്ത്യയിലുടനീളമുള്ള കർഷകരെ പ്രതിനിധീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ഇടം നിറയ്ക്കാൻ ആ ജനക്കൂട്ടം വളരെ വലുതായിരുന്നു. അതാണ് ശരിക്കും ലക്ഷ്യമെന്ന് തോന്നുന്നു.

Opinion| കർഷക പ്രതിഷേധത്തിനിടെ ടെലികോം ടവറുകൾ തകർക്കലും ചൈനയുടെ 5G പദ്ധതികളും

അപ്പോൾ ആരാണ് ഇതിൽ നിന്ന് പ്രയോജനം നേടുന്നത്? ചൈനയെക്കാൾ ഇന്ത്യ ആസ്വദിക്കുന്ന ചുരുക്കം ചില നേട്ടങ്ങളിലൊന്ന്, ഇവിടുത്തെ ജനാധിപത്യമാണ്. ഇക്കാരണംകൊണ്ടു മാത്രം, ലോകമെമ്പാടുമുള്ള ആളുകൾ ചൈനീസ് സർക്കാരിനെക്കാൾ നമ്മളെ കൂടുതലായി വിശ്വസിക്കുന്നു. ഭിന്നാഭിപ്രായത്തിന് ഇന്ത്യയിൽ ഇടമില്ലെന്ന് ലോകം വിശ്വസിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നു, നമ്മൾ അത്രതന്നെ സ്വേച്ഛാധിപത്യമാണ് വരുത്താൻ ശ്രമിക്കുന്നു. ഇന്ത്യയും ചൈനയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് ആളുകൾ കരുതുന്നുവെങ്കിൽ, നമുക്ക് ലഭ്യമായിട്ടുള്ള ഈ നേട്ടം പൂർണ്ണമായും നഷ്ടപ്പെടും.

ചൈനയുടെ ഈ താൽപ്പര്യങ്ങൾ അവഗണിക്കണോ? ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാരും ചൈനീസ് സർക്കാരും തമ്മിലുള്ള ബന്ധത്തെ അവഗണിക്കണോ? ഈ പ്രതിഷേധത്തിനിടയിൽ ഉയർന്നുവരുന്ന വികാരം സ്വകാര്യ സംരംഭകർക്കെതിരെ നയിക്കപ്പെടുന്നതായി തോന്നുന്നു. ഈ സമരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ തദ്ദേശീയ ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവയൊക്കെ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ഉയരുന്നുണ്ട്. എന്നാൽ ചൈനീസ് ഉൽപന്നങ്ങളോ സേവനങ്ങളോ ബഹിഷ്‌കരിക്കാൻ ആഹ്വാനമില്ല. പ്രതിഷേധത്തിന് പിന്നിലുള്ളവരിൽ ഭൂരിഭാഗവും ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനെക്കുറിച്ചും ആത്മമീർഭാരത് ഭാരതിനെ പ്രോൽസാഹിപ്പിക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുന്നു.

Opinion | കാർഷിക പരിഷ്കാരം: രാഷ്ട്രീയമല്ല, സാമ്പത്തിക സമൃദ്ധിയെയാണ് സ്വീകരിക്കേണ്ടത്

വിദേശത്തുള്ളവർ ഈ പ്രശ്നത്തിൽ ഉൾപ്പടെ നടത്തുന്ന പ്രതികരണങ്ങൾ രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നു. മുൻകാലങ്ങളിൽ, സർക്കാരുകൾ സ്വന്തം പോരായ്മകൾ മറച്ചുവെക്കാൻ വിദേശങ്ങളിലെ രീതികളെക്കുറിച്ച് സംസാരിച്ചിരുന്നു. അതുകൊണ്ടുതന്നെ വിദേശത്തുള്ളവരുടെ പ്രതികരണങ്ങൾ പലപ്പോഴും കുറുക്കന്‍റെ ഓരിടിയൽ പോലെയാണ്. എന്നാൽ നിങ്ങൾ അതിനെക്കുറിച്ച് ശരിക്കും ചിന്തിക്കുകയാണെങ്കിൽ, ആ കഥയിലെ മറ്റൊരു പാഠഭാഗത്ത് ചിലപ്പോൾ ഒരു ചെന്നായ ഉണ്ടെന്നതാണ്.

(ഗണിതശാസ്ത്രജ്ഞനും കോളമിസ്റ്റും എഴുത്തുകാരനുമാണ് ലേഖകൻ. ലേഖനത്തിലെ കാഴ്ചപ്പാടുകൾ തികച്ചും വ്യക്തിഗതമാണ്.)

First published:

Tags: Agriculture bill, Farm bill, Farmers protest