കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് 850 ലധികം അക്കാദമിക് വിദഗ്ധർ തുറന്ന കത്തിൽ ഒപ്പിട്ടു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജെഎൻയു, എന്നിവയിലെ ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്ന് കാർഷിക നിയമങ്ങളെ പിന്തുണച്ച് രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരുടെ തുറന്ന കത്ത്. രാജ്യത്തെ 850 ൽ അധികം ഫാക്കൽറ്റി അംഗങ്ങളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്ഥാന അതിർത്തിയിൽ ഒരു മാസത്തിലേറെയായി കർഷകർ പ്രതിഷേധിക്കുന്നതിനിടയിലാണ് നിയമങ്ങളെ പിന്തുണച്ച് അക്കാദമിക് വിദഗ്ധർ രംഗത്തെത്തിയിരിക്കുന്നത്.
advertisement
കർഷകരുടെ ജീവിത നിലാവരം മെച്ചപ്പെടുമെന്നും അവരെ ചൂഷണം ചെയ്യില്ലെന്നുമുള്ള സർക്കാർ നൽകിയ ഉറപ്പിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അക്കാദമിക് വിദഗ്ധർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമങ്ങൾ കാർഷിക വ്യാപാരത്തെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിക്കുമെന്നുംഉൽപന്നങ്ങൾക്ക് നല്ലവില കിട്ടാൻ കർഷകരെ പ്രാപ്തമാക്കുമെന്നും കത്തിൽ പറയുന്നു.
പുതിയ നിയമങ്ങൾ മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്‌പി) ഇല്ലാതാക്കില്ലെന്ന് കേന്ദ്ര സർക്കാർ കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കാർഷിക വ്യാപാരത്തെ എല്ലാ നിയമവിരുദ്ധമായ വിപണി നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിക്കുക്കാൻ സഹായിക്കുന്നതാണെന്നും കത്തിൽ പറയുന്നു.
advertisement
ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജെഎൻയു, എന്നിവയിലെ ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
സമരക്കാരോടും സർക്കാരിനോടും തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും കത്തിൽ പറയുന്നു.
പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകകരാണ് അതിശൈത്യത്തിലും ഒരു മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നത്. പ്രക്ഷോഭകരുമായി കേന്ദ്ര സർക്കാർ ആറ് തവണയോളം ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.
advertisement
2020 സെപ്റ്റംബറിൽ നടപ്പാക്കിയ ഈ നിയമങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിക്കുമെന്നാണ് സർക്കാർ വാദിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 01, 2021 11:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് 850 ലധികം അക്കാദമിക് വിദഗ്ധർ തുറന്ന കത്തിൽ ഒപ്പിട്ടു


