കേന്ദ്രസർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്‌ഐയുടെ ഏഴരപ്പവന്റെ താലിമാല നഷ്ടപ്പെട്ടു

Last Updated:

സ്വര്‍ണമാല ഏകദേശം 60 ഗ്രാം തൂക്കം വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത്, ഏകദേശം ഏഴര പവൻ

News18
News18
കേന്ദ്ര സര്‍ക്കാരിനെതിരെ ശിവമോഗയിലെ ബിജെപി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ എഎസ്‌ഐയുടെ (അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍) സ്വര്‍ണമാല നഷ്ടപ്പെട്ടു. കോട്ടെ പോലീസ് സ്‌റ്റേഷനിലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ്‌ഐ അമൃതഭായിയുടെ മംഗല്യസൂത്രം (താലി) ആണ് നഷ്ടമായത്.
സ്വര്‍ണമാല ഏകദേശം 60 ഗ്രാം തൂക്കം വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത്, ഏകദേശം ഏഴര പവൻ. ഈ മാല അടുത്തിടെ വാങ്ങിയതാണ്. പ്രതിഷേധത്തിനിടെ മാല മോഷ്ടിക്കപ്പെട്ടതാണോ അതോ നഷ്ടപ്പെട്ടതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ശിവമോഗ എസ്പി ജി.കെ. മിഥുന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാല നഷ്ടമായതിലുള്ള ആശങ്കയിലാണ് വനിതാ ഉദ്യോഗസ്ഥ. മാല മോഷ്ടാക്കളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെ കുറിച്ചും ഈ സംഭവം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ അന്വേഷണത്തിലും കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉപദ്രവിച്ചതിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിവമോഗയിലെ ബിജെപി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തെയും പ്രതിഷേധക്കാർ എതിർത്തു. ബിജെപി ഓഫീസ് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചതോടെ കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് പോയി. ഇതിനിടയിലാണ് എഎസ്‌ഐയുടെ മാല നഷ്ടമായത്.
advertisement
Summary: While Congress workers were protesting in front of the BJP office in Shivamogga against the central government, the gold necklace of a female ASI (Assistant Sub Inspector) on duty went missing. The gold necklace of ASI Amritabhai, who was on duty at Kote police station, went missing. The gold chain reportedly weighs about 60 grams. That is, about seven and a half pounds. This necklace was purchased recently. Police are examining CCTV footage to determine whether the necklace was stolen or lost during the protest
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്രസർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്‌ഐയുടെ ഏഴരപ്പവന്റെ താലിമാല നഷ്ടപ്പെട്ടു
Next Article
advertisement
തിരൂരിൽ അപേക്ഷകര്‍ വിദേശത്തിരിക്കേ ലേണിങ് ടെസ്റ്റ് നടത്താതെ 18 മാസത്തിൽ നൽകിയത് 767 ലൈസന്‍സ്
തിരൂരിൽ അപേക്ഷകര്‍ വിദേശത്തിരിക്കേ ലേണിങ് ടെസ്റ്റ് നടത്താതെ 18 മാസത്തിൽ നൽകിയത് 767 ലൈസന്‍സ്
  • 2024 ജൂണിന് ശേഷം തിരൂര്‍ ജോയിന്റ് ആര്‍ടിഒയില്‍ 767 ലൈസന്‍സുകള്‍ നിയമവിരുദ്ധമായി നല്‍കി.

  • ലേണിങ് ടെസ്റ്റ് നടത്താതെ വിദേശത്തുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കിയതായി വിജിലന്‍സ് കണ്ടെത്തി.

  • പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു, വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

View All
advertisement