പാക് പ്രകോപനത്തിന് ശമനമില്ല: ഷെല്ലാക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്; പാകിസ്ഥാനമായുള്ള വ്യാപാര ബന്ധം താത്കാലികമായി നിർത്തിവെച്ചു

Last Updated:

പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളെ തുടർന്ന് നിയന്ത്രണ രേഖ കടന്നുള്ള ആഴ്ചതോറുമുള്ള വ്യാപാരം താത്കാലികമായി നിർത്തിവെച്ചതായി ഇതിന്റെ ചുമതലയുള്ള ഫരീദ് കോഹ്ലിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാക് പ്രകോപനത്തിന് ശമനമില്ല. ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഷെല്ലാക്രമണത്തിൽ ആർമി പോർട്ടർ ഉൾപ്പെടെ അഞ്ചോളം പേർക്ക് പരുക്കേറ്റു. ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലാണ് ശക്തമായ ഷെല്ലാക്രമണം ഉണ്ടായത്.
പൂഞ്ചിലെ വിവിധ മേഖലകളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീയും അഞ്ച് വയസുള്ള പെൺകുട്ടിയും ഒരു ബിഎസ്എഫ് ഓഫീസറും കൊല്ലപ്പെട്ടതിനു തൊട്ടടുത്ത ദിവസമാണ് വീണ്ടും ഷെല്ലാക്രമണം ഉണ്ടായത്.
വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. പിന്നീട് ശക്തമാവുകയായിരുന്നു. പരുക്കേറ്റവരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. പരുക്കേറ്റ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പാകിസ്ഥാൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണരേഖ കടന്നുള്ള പൂഞ്ച്- റവാലക്കോട്ട് റൂട്ടിലെ വ്യാപാരം താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്.
advertisement
പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളെ തുടർന്ന് നിയന്ത്രണ രേഖ കടന്നുള്ള ആഴ്ചതോറുമുള്ള വ്യാപാരം താത്കാലികമായി നിർത്തിവെച്ചതായി ഇതിന്റെ ചുമതലയുള്ള ഫരീദ് കോഹ്ലിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
രജൗരിയിലാണ് ആദ്യ ആക്രമണം ഉണ്ടായതെന്നും പിന്നീടിത് പൂഞ്ചിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ പൂട്ടിയിട്ടിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
പാക് പ്രകോപനത്തിന് ശമനമില്ല: ഷെല്ലാക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്; പാകിസ്ഥാനമായുള്ള വ്യാപാര ബന്ധം താത്കാലികമായി നിർത്തിവെച്ചു
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement