യാത്രാമധ്യേ വിമാനത്തിന്റെ ജനാല ഇളകി; യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് വിമാന കമ്പനി

Last Updated:

യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും മുംബൈയിൽ എത്തിയ ഉടൻ പ്രശ്നം പരിഹരിച്ചെന്നും സ്പൈസ്ജെറ്റ് അറിയിച്ചു

സ്പൈസ്ജെറ്റിന്റെ എസ്ജി1080 വിമാനത്തിലാണ് സംഭവം (IMAGE: @SohamShah07/X)
സ്പൈസ്ജെറ്റിന്റെ എസ്ജി1080 വിമാനത്തിലാണ് സംഭവം (IMAGE: @SohamShah07/X)
മുംബൈ: യാത്രാമധ്യേ വിമാനത്തിന്റെ ജനാല ഇളകിമാറി. ചൊവ്വാഴ്ച ഗോവയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്പൈസ്ജെറ്റിന്റെ എസ്ജി1080 വിമാനത്തിലാണ് സംഭവം. ദൃശ്യങ്ങൾ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജനാലയുടെ ഫ്രെയിം ഇളകിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും മുംബൈയിൽ എത്തിയ ഉടൻ പ്രശ്നം പരിഹരിച്ചെന്നും സ്പൈസ്ജെറ്റ് അറിയിച്ചു.
വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു സ്ത്രീയും കുട്ടിയുമാണ് വിൻഡോ സീറ്റിന് സമീപം ഇരുന്നതെന്നും സംഭവം ഉണ്ടായപ്പോൾ അവർ ഭയന്നുപോയെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ വിമാനത്തിലെ ജീവനക്കാര്‍ അമ്മയെയും കുട്ടിയെയും മറ്റൊരു സീറ്റിലേക്ക് മാറ്റി.
‘സ്പൈസ്ജെറ്റിന്റെ ക്യു400 വിമാനങ്ങളിൽ ഒന്നിന്റെ കോസ്മെറ്റിക് ജനാല അയഞ്ഞ് ഇളകിയ സംഭവമുണ്ടായിട്ടുണ്ട്. തണലിനായി ജനാലയിൽ ഘടിപ്പിച്ചിട്ടുള്ള ഫ്രെയിം മാത്രമാണ് ഇതെന്നതിനാൽ വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല’–സ്പൈസ്ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
"Q400 വിമാനത്തിൽ ഒന്നിലധികം പാളികളുള്ള ജനൽ പാളികൾ സജ്ജീകരിച്ചിരിക്കുന്നു, അതിൽ ശക്തമായ, മർദ്ദം വഹിക്കുന്ന പുറം പാളി ഉൾപ്പെടുന്നു, ഇത് യാത്രക്കാരുടെ സുരക്ഷ ഒരിക്കലും അപകടത്തിലാകുന്നില്ലെന്ന് ഉറപ്പാക്കുന്നു, ഉപരിപ്ലവമായതോ സൗന്ദര്യവർദ്ധകമായതോ ആയ ഒരു ഘടകം അയഞ്ഞുപോകാനുള്ള സാധ്യത കുറവാണെങ്കിൽ പോലും. അടുത്ത സ്റ്റേഷനിൽ ലാൻഡ് ചെയ്തപ്പോൾ, ഫ്രെയിം ഉറപ്പിച്ചു," പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Summary: Passengers aboard the Pune-bound SpiceJet flight SG-1080 travelling from Goa to Pune on Tuesday suffered a scare after a window frame on the flight popped out mid-air.
മലയാളം വാർത്തകൾ/ വാർത്ത/India/
യാത്രാമധ്യേ വിമാനത്തിന്റെ ജനാല ഇളകി; യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് വിമാന കമ്പനി
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement