ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന സഞ്ജയ ബാരു ഓൺലൈൻ തട്ടിപ്പിന് ഇരയായി.

News18 Malayalam | news18
Updated: June 28, 2020, 11:58 PM IST
ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ
സഞ്ജയ ബാരു
  • News18
  • Last Updated: June 28, 2020, 11:58 PM IST
  • Share this:
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന സഞ്ജയ ബാരു ഓൺലൈൻ തട്ടിപ്പിന് ഇരയായി. 24,000 രൂപയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് അദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പണം അടച്ചതിനു ശേഷം ബാരു വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ലോക്ക്ഡൗൺ കാലത്ത് ആയിരുന്നു സംഭവം. മദ്യത്തിന്റെ ഹോം ഡെലിവറി ഉണ്ടോയെന്ന് ഓൺലൈനിൽ തിരഞ്ഞപ്പോഴാണ് ലാ കേവ് വൈൻ ആൻഡ് സ്പിരിറ്റ് എന്ന കടയുടെ പേര് ബാരുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിൽ കൊടുത്തിരുന്ന നമ്പറിൽ ഡയൽ ചെയ്തപ്പോൾ ഫോൺ എടുത്തയാൾ 24,000 രൂപ ഓൺലൈൻ ആയി അടയ്ക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, ഓൺലൈൻ പേയ്മെന്റിനു ശേഷം ഈ നമ്പർ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

You may also like:4500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല‍ [NEWS]ഉറവിടം കണ്ടെത്താനായില്ല; തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപളളി സുരേന്ദ്രൻ [NEWS] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]

തുടർന്നാണ് സഞ്ജയ ബാരു പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നമ്പർ ട്രാക്ക് ചെയ്ത് കാബ് ഡ്രൈവറായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, തന്റെ കൂട്ടാളികൾ ഉൾപ്പെടെയുള്ളവർ ഇത്തരം കാര്യങ്ങൾക്കായി വ്യാജ സിം കാർഡുകൾ എടുക്കാറുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.

അഞ്ച് - പത്ത് മിനിറ്റിനുള്ളിൽ തന്നെ പണം വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്കും മണി വാലറ്റിലേക്കും എത്തും. പിന്നീട് ഇവരുടെ സ്വന്തം അക്കൗണ്ടുകളിലേക്കും എത്തും. നിയമപാലകർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്തവിധം ആസൂത്രിതമായാണ് തട്ടിപ്പ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
First published: June 28, 2020, 11:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading