മഹാരാഷ്ട്രയിൽ ട്രെയിനിലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് ആർപിഎഫ് കോൺസ്റ്റബിൾ

Last Updated:

ആർപിഎഫ് കോൺസ്റ്റബിളിനെ കസ്റ്റഡിയിലെടുത്തു

News18
News18
മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനിലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. മുംബൈ- ജയ്പൂർ പാസഞ്ചർ ട്രെയിനിലാണ് വെടിവയ്പ്പുണ്ടായത്. ആർപിഎഫ് കോൺസ്റ്റബിൾ ആണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരു ആർപിഎഫ് എഎസ്ഐയും മൂന്നു യാത്രക്കാരും ഉൾപ്പെടുന്നു.
തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രാഥമിക വിവരം അനുസരിച്ച് ആർപിഎഫ് കോൺസ്റ്റബിൾ സഹപ്രവർത്തകനായ എഎസ്ഐക്ക് നേരെയും മൂന്ന് യാത്രക്കാർക്കുനേരെയും വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ആർപിഎഫ് കോൺസ്റ്റബിളിനെ കസ്റ്റഡിയിലെടുത്തു.
“പൽഘർ സ്റ്റേഷൻ കടന്നതിന് ശേഷം ഓടിക്കൊണ്ടിരിക്കുന്ന ജയ്പൂർ എക്സ്പ്രസ് ട്രെയിനിനുള്ളിൽ (12956) ഒരു ആർപിഎഫ് കോൺസ്റ്റബിൾ വെടിയുതിർത്തു. ഒരു ആർ‌പി‌എഫ് എ‌എസ്‌ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും വെടിവെച്ചശേഷം അദ്ദേഹം ദഹിസർ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് ചാടി. പ്രതിയായ കോൺസ്റ്റബിളിനെ ആയുധങ്ങൾ സഹിതം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു,” പശ്ചിമ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.
advertisement
English Summary: four casualties, including the ASI have been reported in the firing incident inside the Jaipur Express train. As per preliminary information, a Railway Protection Force (RPF) constable opened fire at his colleagues inside the moving train.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിൽ ട്രെയിനിലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് ആർപിഎഫ് കോൺസ്റ്റബിൾ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement