ഇന്റർഫേസ് /വാർത്ത /India / പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി

പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

യുപി ബോർഡ് എക്സാമിനേഷന് 83% മാർക്കാണ് അമീഷ നേടിയത്. സുഹൃത്തിന് 85% മാർക്കും ഉണ്ടായിരുന്നു

  • Share this:

ലക്നൗ: ബോർഡ് എക്സാമിൽ സുഹൃത്തിന് തന്നെക്കാൾ മാർക്ക് കൂടുതലുണ്ടെന്നറിഞ്ഞ് പത്താം ക്ലാസുകാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ കല്യാണ്‍പുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമീഷ എന്ന പതിനഞ്ചുകാരിയാണ് സുഹൃത്തിന് തന്നെക്കാൾ രണ്ട് ശതമാനം മാർക്ക് കൂടുതലാണെന്നറിഞ്ഞ് ജീവനൊടുക്കിയത്.

യുപി ബോർഡ് എക്സാമിനേഷന് 83% മാർക്കാണ് അമീഷ നേടിയത്. സുഹൃത്തിന് 85% മാർക്കും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു റിസൾട്ട് വന്നത്. പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനാൽ അന്ന് മുതൽ കുട്ടി വിഷാദത്തിലായിരുന്നുവെന്നാണ് പിതാവായ ശ്രവൺ കുമാർ പറയുന്നത്. കൂടാതെ സുഹൃത്ത് തന്നെക്കാൾ കൂടുതൽ മാർക്ക് നേടിയതും വിഷമം ഇരട്ടിയാക്കി. ഇതാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

TRENDING: അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി [PHOTOS]UC Browser| TikTok ജനപ്രിയമായിരിക്കാം; പക്ഷേ എന്തുകൊണ്ടാണ് ഇത്രയധികം പേർ യുസി ബ്രൗസർ നിരോധനത്തിൽ സങ്കടപ്പെടുന്നത് ? [NEWS] 'റേഷനരി കൂട്ടി ചോറുണ്ടു; സർക്കാരിന് ഒരു ബിഗ് സല്യൂട്ട്': സംവിധായകൻ രഞ്ജിത് ശങ്കർ [NEWS]

മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അമീഷ ജീവനൊടുക്കിയത്. സംഭവസമയം കുട്ടിയുടെ സഹോദരനും കുടുംബവും അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. ഉറക്കമെഴുന്നേറ്റെത്തിയ ഇവരാണ് തൂങ്ങിയ നിലയിൽ അമീഷയെ കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീട്ടുകാർ പരാതി ഒന്നും നല്‍കിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )- 022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

First published:

Tags: Commit suicide, India