Ahmedabad Plane Crash: "ഗണപതി ബപ്പ രക്ഷിച്ചു" 10 മിനിറ്റ് വൈകി എയർ ഇന്ത്യ വിമാനം മിസ്സായ യുവതി

Last Updated:

എന്റെ ശരീരം വിറയ്ക്കുകയാണ് എനിക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നാണ് അപകടം അറിഞ്ഞപ്പോൾ ഇവർ പറഞ്ഞത്

News18
News18
അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റിൽ കയറാൻ കഴിയാത്തതിനാൽ ജീവിതം തിരിച്ചുകിട്ടിയ സമാധാനത്തിലാണ് യുവതി. തന്നെ ​ഗണപതി ഭ​ഗവാൻ രക്ഷിച്ചുവെന്നാണ് ഈ വേളയിൽ യുവതി പറയുന്നത്. വലിയ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതാണ് ഇവർക്ക് ഫ്ലൈറ്റ് മിസ്സ് ആകാൻ കാരണം. എന്നാൽ തൊട്ടു പിന്നാലെ ആ വിമാനം തകർന്നുവെന്ന വാർത്ത കേട്ടപ്പോൾ താൻ പൂർണ്ണമായും തകർന്നുപോയെന്ന് യാത്രക്കാരിയായ ഭൂമി ചൗഹാൻ പറഞ്ഞു.
എന്റെ ശരീരം അക്ഷരാർത്ഥത്തിൽ വിറയ്ക്കുകയാണ് എനിക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നാണ് സ്ത്രീ പറയുന്നത്. സംഭവിച്ചതെല്ലാം കേട്ടപ്പോൾ തന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്. ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞ ദൈവിക ഇടപെടലാണെന്നും താൻ ഭാഗ്യവതിയാണെന്ന് അവർ പറഞ്ഞു. ദൈവത്തിന് നന്ദി പറയുന്നുവെന്നും എന്റെ ഗണപതി ബാപ്പ എന്നെ രക്ഷിച്ചുവെന്നും ഭൂമി ചൗഹാൻ പ്രതികരിച്ചു.
ഭർത്താവ് ലണ്ടനിലാണ് താമസിക്കുന്നതെന്നും രണ്ട് വർഷത്തിന് ശേഷം അവധിക്കാലം ആഘോഷിക്കാൻ അവിടെ നിന്ന് ഇന്ത്യയിലേക്ക് വന്നതാണെന്നും അവർ പറഞ്ഞു. അവൾ ഒറ്റയ്ക്ക് ലണ്ടനിലേക്ക് മടങ്ങാൻ പോവുകയായിരുന്നു. വിമാനം കൃത്യസമയത്ത് എത്തി.
advertisement
എന്നാൽ അതിൽ കയറി യാത്ര തിരിക്കാൻ കൃത്യസമയത്ത് എത്താൻ കഴിയാത്തതിനാൽ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നും സ്ത്രീ ഈ സംഭവത്തെക്കുറിച്ച് പറയുന്നു. പത്ത് മിനിറ്റ് വൈകിയതിനാൽ തന്റെ ജീവൻ രക്ഷപ്പെട്ടത്. ആ പത്ത് മിനിറ്റ് കാരണം മാത്രമാണ് എനിക്ക് വിമാനത്തിൽ കയറാൻ കഴിയാത്തത്. ഇത് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല അവർ പറഞ്ഞു.
ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം എഐ-171 ആണ് അപകടത്തിൽപ്പെട്ടത്. പറന്നുയര്‍ന്ന് തൊട്ടു പിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടത്തരം വലുപ്പമുള്ള ഇരട്ട എഞ്ചിനുകളോട് കൂടിയ വൈറ്റ് ബോഡി ജെറ്റ് വിമാനമാണിത്. ഇന്ധനക്ഷമതയ്ക്കും സുഖപ്രദമായ യാത്രാ അനുഭവത്തിലും ഇലക്ട്രോണിക് ഡിമ്മിംഗ് ഉള്ള വലിയ ജനാലകള്‍ക്കും നൂതന ഡിസൈന്‍ സവിശേഷതയ്ക്കും പേരുകേട്ട ഈ വിമാനം 2009 ഡിസംബര്‍ 15നാണ് ആദ്യമായി പറന്നത്.
advertisement
ഹെൽപ്പ്‌ലൈൻ നമ്പറുകൾ
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി എയർ ഇന്ത്യ 1800 5691 444 എന്ന പ്രത്യേക യാത്രാ ഹോട്ട്‌ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ വിശദാംശങ്ങളും ഏകോപിപ്പിക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ ഒരു ഓപ്പറേഷണൽ കൺട്രോൾ റൂം സജീവമാക്കിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നൽകുന്ന കോൺടാക്റ്റ് നമ്പറുകൾ ഇവയാണ്
011-24610843
9650391859,1859, 96503918591859, 96503918591859, 96
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: "ഗണപതി ബപ്പ രക്ഷിച്ചു" 10 മിനിറ്റ് വൈകി എയർ ഇന്ത്യ വിമാനം മിസ്സായ യുവതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement