'ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതി പദവി നല്‍കുന്നത് ഭരണഘടനയെ വഞ്ചിക്കുന്നത്:' മദ്രാസ് ഹൈക്കോടതി

Last Updated:

പട്ടികജാതി സംവരണ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കന്യാകുമാരി തെരൂര്‍ പഞ്ചായത്തിലെ വനിതാ ചെയര്‍പേഴ്സണെ അയോഗ്യയാക്കിയ വിധിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം

News18
News18
ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതി (എസ്‌സി) സാമുദായിക പദവി നൽകുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് മദ്രാസ് ഹൈക്കോടതി.
പട്ടികജാതി സംവരണ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കന്യാകുമാരി തെരൂര്‍ പഞ്ചായത്തിലെ വനിതാ ചെയര്‍പേഴ്സണെ അയോഗ്യയാക്കിയ വിധിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
സ്വമേധയാ ക്രിസ്തുമതം സ്വീകരിച്ചതിനാൽ, പ്രതിഭാഗത്തിന് പൊതു തൊഴിൽ നേടുന്നതിനായി പട്ടികജാതിക്കാരനാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എഐഎഡിഎംകെ പ്രതിനിധിയായ അമുദ റാണിക്കെതിരെ മറ്റൊരു അംഗമായ വി ഇയ്യപ്പന്‍ ആണ് കോടതിയെ സമീപിച്ചത്.
ALSO READ: എ രാജയ്ക്ക് എംഎൽഎ ആയി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയല്ലാതെ മറ്റേതെങ്കിലും മതത്തിലേക്ക് ഒരാൾ ഒരിക്കൽ പരിവർത്തനം ചെയ്തുകഴിഞ്ഞാൽ, പട്ടികജാതി സമൂഹത്തിന് നൽകുന്ന സംവരണത്തിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ലെന്ന് ഹർജിക്കാരൻ വാദിച്ചു.
advertisement
ALSO READ: ക്രിസ്തുമതത്തിൽ ജാതിയില്ല; മതം മാറിയവർക്ക് എസ്‍സി എസ്ടി നിയമ ആനുകൂല്യമില്ലെന്ന് ആന്ധ്ര ഹൈക്കോടതി
അമുദ റാണി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും 2005ല്‍ വിവാഹസമയത്ത് അവർ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം പ്രകാരം വിവാഹം നടന്നുകഴിഞ്ഞാൽ അവർക്ക് പിന്നീട് ഹിന്ദുവാണെന്ന് അവകാശപ്പെടാൻ കഴിയില്ല.
2022ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ സീറ്റില്‍ നിന്നായിരുന്നു വി അമുദ റാണി കന്യാകുമാരി തെരൂര്‍ പഞ്ചായത്തംഗമായത്. ഇവരെ പഞ്ചായത്ത് ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തതിന് എതിരെ 2023ല്‍ ആണ് പട്ടികജാതിക്കാരനായ വി ഇയ്യപ്പന്‍ കോടതിയെ സമീപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതി പദവി നല്‍കുന്നത് ഭരണഘടനയെ വഞ്ചിക്കുന്നത്:' മദ്രാസ് ഹൈക്കോടതി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement