കള്ളുഷാപ്പുകൾ 13നു തുറക്കുമെങ്കിലും വിദേശമദ്യ വിൽപനശാലകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം സർക്കാർ മാറ്റി. വിദേശ മദ്യശാലകൾ തൽക്കാലം തുറക്കേണ്ടെന്നും മാ൪ഗരേഖ തയാറാക്കിയ ശേഷം മതിയെന്നുമാണ് മന്ത്രിസഭയുടെ തീരുമാനം.
മദ്യവിൽപന ശാലകൾ തുറക്കുന്നതിനെക്കുറിച്ചു പ്രതിപക്ഷ കക്ഷികളുമായി ചർച്ച വേണ്ടെന്നാണു സർക്കാർ നിലപാട്. എൽഡിഎഫിലെ രാഷ്ട്രീയ കക്ഷികളുമായി വൈകാതെ ചർച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കും. കള്ളുചെത്തിന് നേരത്തേ അനുമതി നൽകിയിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.