യുപിയിൽ വിവാഹച്ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചു; വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ കൂട്ടയടി

Last Updated:

വിവാഹഹാരം കൈമാറുന്നതിനിടെ നവദമ്പതികള്‍ പരസ്പരം ചുംബിച്ചതോടെ വിവാഹവേദി യുദ്ധക്കളമായി മാറുകയായിരുന്നു

കൂട്ടയടിയിൽ പരിക്കേറ്റവർ
കൂട്ടയടിയിൽ പരിക്കേറ്റവർ
വിവാഹച്ചടങ്ങിനിടെ വരന്‍ വധുവിനെ പരസ്യമായി ചുംബിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തമ്മില്‍ കൂട്ടയടി. ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ തിങ്കളാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹഹാരം കൈമാറുന്നതിനിടെ നവദമ്പതികള്‍ പരസ്പരം ചുംബിച്ചതോടെ വിവാഹവേദി യുദ്ധക്കളമായി മാറുകയായിരുന്നു. വരന്റെ പ്രവൃത്തിയില്‍ രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍ വരന്റെ കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു. വടികളുമായി വേദിയിലെത്തിയായിരുന്നു മര്‍ദനം. സംഘര്‍ഷത്തില്‍ വധുവിന്റെ പിതാവ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
ഉടന്‍ തന്നെ പോലീസ് സംഭവത്തില്‍ ഇടപെടുകയും ഇരു കുടുംബങ്ങളിലെയും ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ രണ്ട് സഹോദരിമാരുടെ വിവാഹം ഒരേ പന്തലിലാണ് ക്രമീകരിച്ചിരുന്നത്. ആദ്യം നടന്ന വിവാഹം യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെയാണ് അവസാനിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാല്‍, രണ്ടാമത് നടന്ന വിവാഹത്തിനിടെയാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തത്.
വരന്‍ വിവാഹവേദിയില്‍ വെച്ച് ബലമായി ചുംബിക്കുകയായിരുന്നുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. അതേസമയം, വിവാഹഹാരം കൈമാറുന്ന ചടങ്ങിന് ശേഷം വധു തന്നെ ചുംബിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് വരന്‍ ആരോപിച്ചു.
advertisement
സംഭവത്തില്‍ ഇരുകൂട്ടരുടെയും കുടുംബാംഗങ്ങളില്‍ നിന്ന് രേഖാമൂലമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ഹാപൂര്‍ സീനിയര്‍ പോലീസ് ഓഫീസര്‍ രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. അതേസമയം, ക്രമസമാധാനത്തിന് ഭംഗം വരുത്തിയതിന് ആറ് പേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
ഇതിനിടെ കർണാടകയിൽ വരന്‍ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് തനിക്ക് കാമുകനുണ്ടെന്ന് വധു വെളിപ്പെടുത്തിയതോടെ വിവാഹം മുടങ്ങിയ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കര്‍ണാടകയിലെ ഹാസ്സന്‍ ജില്ലയിലാണ് സംഭവം. വരന്‍ വധുവിന്റെ കഴുത്തില്‍ താലിമാല കെട്ടുന്നതിന് തൊട്ടുമുമ്പാണ് മറ്റൊരു പുരുഷനുമായി താന്‍ പ്രണയത്തിലാണെന്ന് വധു അറിയിച്ചത്. വിവാഹചടങ്ങുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വധു പറഞ്ഞതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.
advertisement
ബിരുദാനന്ത ബിരുദ വിദ്യാര്‍ഥിനിയായ പല്ലിവിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വേണുഗോപാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. വിവാഹം പ്രധാന ചടങ്ങുകളിലേക്ക് കടന്നപ്പോള്‍ പല്ലവിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായും പിന്നാലെ അവര്‍ ഒരു മുറിയില്‍ കയറി കതകടച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ശേഷം താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും വേണുഗോപാലിനെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നും വീട്ടുകാരെ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയിൽ വിവാഹച്ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചു; വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ കൂട്ടയടി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement