ജി.എസ്.ടി നടപ്പാക്കി; റെയിൽവേ ബജറ്റ് ലയിപ്പിച്ചു; പ്രണബ് മുഖർജിയും ചിദംബരവും തോറ്റിടത്ത് വിജയക്കൊടി പാറിച്ച് ജെയ്റ്റ്ലി
Last Updated:
പുതിയ ബാങ്കിങ് നിയമം പ്രഖ്യാപിച്ചതും പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍വസ്വാതന്ത്ര്യം നല്‍കിയതും ജെയ്റ്റ്ലിയായിരുന്നു
ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് അരുണ്‍ ജെയ്റ്റ്ലി വരുത്തിയ മാറ്റങ്ങളായിരുന്നു ആദ്യ നരേന്ദ്രമോദിസര്‍ക്കാരിനെ വേറിട്ടുനിര്‍ത്തിയത്. യുപിഎ കാലത്ത് ധനവകുപ്പ് കൈകാര്യം ചെയ്ത പ്രണബ് മുഖര്‍ജിയും പി ചിദംബരവും ശ്രമിച്ചിട്ടും നടക്കാതെ പോയ ചരക്കുസേവന നികുതി (ജി.എസ്.ടി) അനായാസമായി ജെയ്റ്റ്‌ലി പ്രബല്യത്തില്‍ വരുത്തി. റയില്‍വേ ബജറ്റും ധനകാര്യബജറ്റും ലയിപ്പിച്ചതും അരുൺ ജെയ്റ്റ്ലിയാണ്. പുതിയ ബാങ്കിങ് നിയമം പ്രഖ്യാപിച്ചതും പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍വസ്വാതന്ത്ര്യം നല്‍കിയതും ജെയ്റ്റ്ലിയായിരുന്നു. ബജറ്റ് അവതരിപ്പിക്കാന്‍ ഫെബ്രുവരി ഒന്ന് എന്ന സ്ഥിരം തിയതി പ്രഖ്യാപിച്ചതും ജെയ്റ്റ്ലി തന്നെ
അരുൺ ജെയ്റ്റ്ലിയുടെ സംഭാവനകൾ
- നിയമമന്ത്രിയായിരിക്കെ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. അഭിഭാഷക ക്ഷേമനിധിയും ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ടും ഏർപ്പെടുത്തി.
- അതിവേഗ കോടതികൾ രൂപീകരിക്കാൻ പദ്ധതി. കോടതി നടപടികൾ കംപ്യൂട്ടർവത്കരിച്ചു.
- മോട്ടോർ വാഹന നിയമത്തിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലും ഭേദഗതി വരുത്തി.
- ഛത്തീസ് ഗഢ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് ഹൈക്കോടതികൾ രൂപീകരിച്ചത് ജെയ്റ്റ്ലിയുടെ നിർദേശപ്രകാരം.
- എട്ടുനിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കായി തന്ത്രങ്ങൾ മെനഞ്ഞു.
- 2002ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്ക് 182ൽ 126 സീറ്റും നേടി അധികാരത്തിൽ വരുന്നതിന് പിന്നിൽ പ്രവർത്തിച്ചു.
- 2007ൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് പിന്നിലും ജെയ്റ്റ‌്ലിയുടെ തന്ത്രങ്ങൾ.
- 2003ൽ മധ്യപ്രദേശിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഉമാഭാരതിയെ അധികാരത്തിലേറ്റി.
- 2004ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചു. 83 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 18 ലോക്സഭാ സീറ്റുകളും ബിജെപി നേടി.
- ബിസിസിഐ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 24, 2019 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജി.എസ്.ടി നടപ്പാക്കി; റെയിൽവേ ബജറ്റ് ലയിപ്പിച്ചു; പ്രണബ് മുഖർജിയും ചിദംബരവും തോറ്റിടത്ത് വിജയക്കൊടി പാറിച്ച് ജെയ്റ്റ്ലി