ഓൺലൈൻ‌ ഹിയറിങ്ങിനിടെ ബിയര്‍ നുണഞ്ഞ് മുതിർന്ന അഭിഭാഷകൻ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Last Updated:

കോടതിയില്‍ വെര്‍ച്വലായി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ‌ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്
സോഷ്യൽ മീഡിയയിൽ‌ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്
വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഹിയറിങ്ങിനിടെ മുതിർന്ന അഭിഭാഷകന്‍ ബിയര്‍ നുണഞ്ഞ സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജൂണ്‍ 26ന് ഗുജറാത്ത് ഹൈക്കോടതിയിലെ ഓണ്‍ലൈന്‍ നടപടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് സീനിയർ കൗൺസൽ ഭാസ്കർ ടന്ന ബിയർ ഗ്ലാസ് നുണ‍ഞ്ഞത്. ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിന് മുമ്പാകെയാണ് തീര്‍ത്തും നാടകീയമായ സംഭവം നടന്നത്.
ഇതും വായിക്കുക: 'ആര്‍ട്ടിക്കിള്‍ 370 അംബേദ്ക്കറുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധം'; ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്
ഇതിന്റെ വിഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകന്റെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു. കൈയില്‍ ബിയര്‍ ഗ്ലാസുമായി ഹാജരായ അഭിഭാഷകന്‍ ഹിയറിങ്ങിനിടെ ഫോണില്‍ സംസാരിക്കുകയും ചെയ്തു. പെരുമാറ്റം നീതിന്യായ വ്യവസ്ഥയ്ക്കും നിമയവാഴ്ചയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
advertisement
ഇതും വായിക്കുക: കുപ്രസിദ്ധവനം കൊള്ളക്കാരൻ വീരപ്പന് സർക്കാര്‍ സ്മാരകം നിർമിക്കണമെന്ന് ആവശ്യം
കോടതിയുടെ മഹത്വവും അന്തസും തകര്‍ക്കുന്ന പെരുമാറ്റം ശ്രദ്ധിക്കാതിരുന്നാല്‍ അത് കോടതിയുടെ അധികാരത്തിന്റെ തകര്‍ച്ചയിലേയ്ക്ക് നയിച്ചേക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. ബാര്‍ അസോസിയേഷനിലെ യുവ അഭിഭാഷകര്‍ മുതിര്‍ന്ന അഭിഭാഷകരെ മാതൃകയാക്കേണ്ടതാണ്. അവരില്‍ ഇത്തരം പെരുമാറ്റങ്ങള്‍ സ്വാധീനം ഉണ്ടാക്കാനിടയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ വെര്‍ച്വലായി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയിട്ടുണ്ട്. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടതി നിര്‍ദേശിച്ചു.
Summary: Gujarat High Court on Monday initiated suo motu contempt of court proceedings against Senior Advocate Bhaskar Tanna for allegedly drinking beer during a virtual hearing.
മലയാളം വാർത്തകൾ/ വാർത്ത/India/
ഓൺലൈൻ‌ ഹിയറിങ്ങിനിടെ ബിയര്‍ നുണഞ്ഞ് മുതിർന്ന അഭിഭാഷകൻ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Next Article
advertisement
ഏഷ്യാ കപ്പ് വിജയത്തിൽ ടീം ഇന്ത്യയെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി
ഏഷ്യാ കപ്പ് വിജയത്തിൽ ടീം ഇന്ത്യയെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി
  • ഏഷ്യാ കപ്പ് വിജയത്തിൽ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി വിമർശനം ഉന്നയിച്ചു.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്‌സിൻ നഖ്‌വിയെ പരാമർശിച്ച് മാളവ്യ രാഹുൽ ഗാന്ധിയെ വിമർശിച്ചു.

  • ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം കോൺഗ്രസ് അഭിനന്ദനം അറിയിച്ചില്ലെന്ന് മാളവ്യ പറഞ്ഞു.

View All
advertisement