കാക്കൂരിന് ഇനി മികച്ച യാത്രാസൗകര്യം; ചോയോംകുന്ന്-ഉണിക്കോരുകണ്ടി റോഡ് ഉൾപ്പെടെ നിരവധി റോഡുകൾ തുറന്നു
Last Updated:
രാമല്ലൂർ തോട് പാലം അപ്രോച്ച് റോഡ്, കായലാട് നമ്പിടി വീട്ടിൽ റോഡ്, തറോൽതാഴം-ഉരുളാട്ട് റോഡ് എന്നിവയുടെ ഉദ്ഘാടനവും ചോയോംകുന്ന്-ഉണിക്കോരുകണ്ടി റോഡിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വികസന കാര്യങ്ങളിൽ സമാനതകളില്ലാത്ത മാതൃകയാണ് സർക്കാർ കാഴ്ചവെക്കുന്നതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു. കാക്കൂർ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
രാമല്ലൂർ തോട് പാലം അപ്രോച്ച് റോഡ്, കായലാട് നമ്പിടി വീട്ടിൽ റോഡ്, തറോൽതാഴം-ഉരുളാട്ട് റോഡ് എന്നിവയുടെ ഉദ്ഘാടനവും ചോയോംകുന്ന്-ഉണിക്കോരുകണ്ടി റോഡിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. രാമല്ലൂർ തോട് പാലം അപ്രോച്ച് റോഡ് കെട്ടിടത്തിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ചോയോംകുന്ന്-ഉണിക്കൊരുക്കണ്ടി റോഡ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. കായലാൽ നമ്പിടി വീട്ടിൽ റോഡ് എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ നീക്കിവച്ചതാണ്. തറോൽ താഴം-ഉരുളാട്ട് റോഡ് നാല് റീച്ചുകളിലായി ആസ്തി വികസന ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം. 63 ലക്ഷം രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചു.
advertisement
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എം ഷാജി അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ഷാജി മംഗലശേരി, എൻ സിജി പരപ്പിൽ, എം കെ സോയ, മുൻ വാർഡ് മെമ്പർ പി കെ ഷീബ, വാർഡ് വികസന സമിതി കൺവീനർമാരായ രാമചന്ദ്രൻ, അശോകൻ പാറക്കണ്ടി, വികസന സമിതി മെമ്പർ രാമചന്ദ്രൻ ചാലിൽ, എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 03, 2025 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കാക്കൂരിന് ഇനി മികച്ച യാത്രാസൗകര്യം; ചോയോംകുന്ന്-ഉണിക്കോരുകണ്ടി റോഡ് ഉൾപ്പെടെ നിരവധി റോഡുകൾ തുറന്നു


