നിരത്തിൽ 'കൂട്ടക്കൊല'; ട്രക്ക് 17 വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 14 മരണം; പലരുടെയും നില ഗുരുതരം
- Published by:Rajesh V
- news18-malayalam
Last Updated:
തകര്‍ന്ന കാറുകള്‍ പാതയോരത്ത് നിരന്നു. നിരവധി ബൈക്കുകളും അതിലെ യാത്രക്കാരും ട്രക്കിന്റെ ചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു
ജയ്പുർ: രാജസ്ഥാനിലെ ജയ്പൂരിൽ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 14 മരണം. പത്തിലധികം പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹർമദയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് 17 വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് വന്ന ട്രക്ക് 300 മീറ്ററോളം നിയന്ത്രണം വിട്ട് സഞ്ചരിച്ചതായി പോലീസ് പറഞ്ഞു. ഇതിനിടയിലാണ് കാൽനടക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
മൃതദേഹങ്ങൾ റോഡിൽ ചിതറികിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ അപകട സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷംരൂപ ധനസഹായവും പ്രഖ്യാപിച്ചു.
തകര്‍ന്ന കാറുകള്‍ പാതയോരത്ത് നിരന്നു. നിരവധി ബൈക്കുകളും അതിലെ യാത്രക്കാരും ട്രക്കിന്റെ ചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു.
advertisement
ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നു. ഇതോടെ ട്രക്ക് ഡ്രൈവര്‍ വേഗത കൂട്ടി വഴിയാത്രക്കാരെയും ബൈക്ക് യാത്രികരെയും ഇടിച്ചു. പിന്നീട് ഡല്‍ഹി-അജ്മീര്‍ ഹൈവേയില്‍ വെച്ച് ഒരു ട്രെയിലറിലും കാറിലും ഇടിച്ചാണ് നിന്നത്. നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Summary: A truck rammed into vehicles in Jaipur, Rajasthan, resulting in 14 deaths. More than ten people were injured, and the condition of several remains critical. The accident occurred in Harmada. The out-of-control truck collided with 17 vehicles. Police reported that the truck, which was coming from the direction of the Loha Mandi petrol pump, traveled uncontrolled for approximately 300 meters, hitting multiple vehicles before coming to a stop.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
November 03, 2025 8:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നിരത്തിൽ 'കൂട്ടക്കൊല'; ട്രക്ക് 17 വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 14 മരണം; പലരുടെയും നില ഗുരുതരം


