Gujarat-Himachal Pradesh Election Result LIVE: ഗുജറാത്തിൽ ബിജെപി തരംഗം; മാറിമറിഞ്ഞ് ഹിമാചലിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം
- Published by:Rajesh V
- news18-malayalam
Last Updated:
ഗുജറാത്തിൽ ബിജെപി ലീഡ് നില 140 കടന്നു; ഹിമാചലിൽ കോൺഗ്രസ് മുന്നിൽ
Gujarat-Himachal Pradesh Election Result LIVE: ഗുജറാത്തും ഹിമാചൽ പ്രദേശും ആര് ഭരിക്കുമെന്ന് ഇന്നറിയാം. വോട്ടെണ്ണൽ എട്ടുമണിക്ക് ആരംഭിച്ചു. വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ഗുജറാത്തിൽ ബിജെപി വമ്പൻ മുന്നേറ്റമാണ് നടത്തുന്നത്. എന്നാൽ ലീഡ് നില മാറിമറിയുന്ന ഹിമാചലിൽ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ട്. ഗുജറാത്തിൽ 182 മണ്ഡലങ്ങളിലേക്കും ഹിമാചലിൽ 68മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഗുജറാത്തിൽ ബിജെപി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമോ , ഹിമാചലിൽ അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ മാറുന്ന പതിവ് തെറ്റുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഗുജറാത്തിൽ എക്സിറ്റ് പോളുകൾ വൻഭൂരിപക്ഷം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ബിജെപി.
കോൺഗ്രസിന് സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. ഹിമാചലിൽ
ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിച്ചു പോരാട്ടമെന്നാണ് പ്രവചനം. സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിനെ മരണത്തെ തുടർന്ന് ഒഴിവുവന്ന മെയിൻപുരി ലോക്സഭാ മണ്ഡലത്തിലും അഞ്ചു സംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരെഞ്ഞടുപ്പിന്റെ ഫലവും ഇന്നറിയാം..
ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിന് സജ്ജമാക്കിയിട്ടുള്ളത്. 182 നിരീക്ഷകര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്‌റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളത്. മൂന്നു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി വീണ്ടും അധികാരം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ്. അതേസമയം ഡല്‍ഹിക്കും പഞ്ചാബിനും പുറമേ, ഗുജറാത്തും പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. ശക്തമായ പ്രചാരണമാണ് എഎപി ഗുജറാത്തില്‍ കാഴ്ചവെച്ചത്. ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും മത്സരരംഗത്ത് ശക്തമായുണ്ട്.
advertisement
ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 68 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 412 സ്ഥാനാര്‍ത്ഥികളാണ് ഹിമാചലില്‍ ജനവിധി തേടിയത്. അവിടെയും അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണെന്നാണ് പ്രവചിക്കുന്നത്. ഇത് കോണ്‍ഗ്രസ് ക്യാമ്പിലും പ്രതിക്ഷ സജീവമാക്കിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. മുലായംസിങ് യാദവിന്റെ മരണത്തെ തുടര്‍ന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് സ്ഥാനാര്‍ത്ഥി. യുപിയിലെ രാംപൂര്‍,ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുമാണ് ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു മണ്ഡലങ്ങള്‍.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2022 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Gujarat-Himachal Pradesh Election Result LIVE: ഗുജറാത്തിൽ ബിജെപി തരംഗം; മാറിമറിഞ്ഞ് ഹിമാചലിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം