മാധ്യമപ്രവർത്തകനെ വധിച്ച കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരൻ

Last Updated:
ന്യൂഡൽഹി: മാധ്യമപ്രവർത്തകനെ വധിച്ച കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനെന്ന് സിബിഐ കോടതി. ദേരാ സച്ചാ സൗദ മേധാവിയായ ഗുർമീത് സിംഗ് ഉൾപ്പടെ നാല് പേർ കുറ്റക്കാരാണെന്ന് പഞ്ച്കുളയിലെ പ്രത്യേക CBI കോടതി കണ്ടെത്തി. ജനുവരി 17 ന് കോടതി ശിക്ഷ വിധിക്കും.
2002 നവംബറിലായിരുന്നു മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി വെടിയേറ്റ് മരിച്ചത്. ഹരിയാനയിലെ ദേരാ ആശ്രമത്തിൽ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു എന്ന വാർത്ത കൊടുത്തതാണ് കൊലപാതകത്തിന് കാരണം. റാം റഹിമിന്റെ അനുയായിയായിരുന്ന രഞ്ജിത് സിംഗും മാധ്യമപ്രവർത്തകനൊപ്പം കൊല്ലപ്പെട്ടിരുന്നു. കേസിൽ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രതി ഖട്ടാ സിംഗ്, മാധ്യമപ്രവർത്തകനെ വധിക്കാൻ ഗുർമീത് അനുയായികൾക്ക് നിർദേശം നൽകിയതായി വിവരം ലഭിച്ചെന്ന് പറഞ്ഞിരുന്നു. കോടതിയിൽ ഖട്ടാ സിംഗ് മൊഴി മാറ്റി. ഗുർമീതിന്റെ ഭീഷണിയെ തുടർന്നാണ് മൊഴി മാറ്റിയതെന്ന് ഖട്ട പിന്നീട് വെളിപ്പെടുത്തി.
advertisement
ആശ്രമത്തിലെ രണ്ട് സന്യാസികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവിലാണ് ഗുർമീത് ഇപ്പോൾ. വിധി വരുന്നതോട് അനുബന്ധിച്ച് ഹരിയാനയിൽ വൻ സുരക്ഷയായിരുന്നു ഒരുക്കിയത്. 2017ൽ ബലാത്സംഗ കേസിൽ കോടതി റഹിമിനെതിരെ വിധി പറഞ്ഞപ്പോൾ കലാപം പൊട്ടിപ്പുറപ്പെട്ടു. 40 പേർ കലാപത്തിൽ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വാഹനങ്ങൾക്കും കെട്ടിടങ്ങള്‍ക്കും ഗുർമീതിൻറെ അനുയായികൾ തീയിട്ടു. ഇത്തവണ വീഡിയോ കോളിലൂടെയാണ് ഗുർമീത് വിചാരണയിൽ പങ്കെടുത്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
മാധ്യമപ്രവർത്തകനെ വധിച്ച കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരൻ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement