കുടിലിൽ താമസിക്കുന്ന വയോധികക്ക് 2.5 ലക്ഷം രൂപ വൈദ്യുതി ബിൽ; പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ
- Published by:Joys Joy
- trending desk
Last Updated:
സംഭവത്തോട് പ്രതികരിക്കാൻ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരാരും തയ്യാറായിട്ടില്ല.
കുടിലിൽ താമസിക്കുന്ന വയോധികക്ക് രണ്ടര ലക്ഷത്തിന്റെ ബിൽ നൽകി മധ്യപ്രദേശിലെ വൈദ്യുതി വകുപ്പ്. ഗുണയിൽ താമസിക്കുന്ന 65കാരി രമാ ഭായ് പ്രജാപതിക്കാണ് വൻ തുക വൈദ്യുതി ബില്ലായി നൽകിയത്. തന്റെ നിസഹായ അവസ്ഥയുമായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥരാരും ഇതുവരെ ഇടപെട്ടില്ലെന്നും വയോധിക പറയുന്നു.
കഴിഞ്ഞ ഒരാഴ്ച്ചയായി തനിക്ക് വന്ന ബില്ലുമായി രമാ ഭായ് ഓഫീസുകൾ കയറിയിറങ്ങുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരാരും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇത്രയും വലിയ തുക അടക്കാനാകില്ലെന്ന് അറിയിച്ച് സർക്കാരിനെ സമീപിക്കാനാണ് രമാ ഭായ് തയ്യാറെടുക്കുന്നത്.
വർഷങ്ങളായി ഒരു ചെറിയ കുടിലിലാണ് രമാ ഭായ് താമസിക്കുന്നത്. ഒരു ബൾബും, ടേബിൾ ഫാനും മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്. എല്ലാ മാസവും 300 രൂപ മുതൽ 500 രൂപ വരെയുള്ള ബില്ലാണ് ഇവർക്ക് ലഭിക്കാറുള്ളത്. എന്നാൽ ലോക്ക് ഡൗണ്‍ കാരണം കഴിഞ്ഞ രണ്ടു മാസമായി ഇവർക്ക് വൈദ്യുതി ബിൽ അടക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ മാസം രണ്ടര ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ഇവർക്ക് നൽകിയിരിക്കുന്നത്. തനിക്ക് വന്ന വലിയ ബില്ലിനെക്കുറിച്ച് പറയാനായി വൈദ്യുതി ഓഫീസിൽ എത്തിയെങ്കിലും ആരും സഹായത്തിനായി എത്തിയിട്ടില്ല.
advertisement
'മറ്റ് വീടുകളിൽ ജോലി ചെയ്താണ് ഞാൻ ജീവിക്കാനുള്ള പണം കണ്ടെത്തുന്നത്. ഒരു ബൾബും ടേബിൾ ഫാനും മാത്രമാണ് വീട്ടിൽ ഉള്ളത്. എനിക്ക് വന്നിരിക്കുന്ന ബില്ലാകട്ടെ 2.5 ലക്ഷം രൂപയും. എന്താണിതിന് കാരണം എന്ന് മനസിലാകുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താൻ വൈദ്യുതി വിഭാഗം ഓഫീസിൽ വരുന്നുണ്ട്. പക്ഷേ, എന്നെ കേൾക്കാൻ ആരും തയ്യാറാകുന്നില്ല' - രമാ ഭായ് പറഞ്ഞു.
advertisement
അതേസമയം സംഭവത്തോട് പ്രതികരിക്കാൻ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരാരും തയ്യാറായിട്ടില്ല.
മധ്യപ്രദേശ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്തിടെ പുതിയ വൈദ്യുതി നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രൂപയിൽ നിന്നും 8 രൂപയായാണ് ഫിക്സഡ് ചാർജ് വർദ്ധിപ്പിച്ചിട്ടുള്ളത്. 2629 കോടിയുടെ നഷ്ടം നികത്താൻ 6.28 ശതമാനത്തിന്റെ വർദ്ധനവാണ് വൈദ്യുതി കമ്പനികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ റഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ട അത്രയും വർദ്ധിപ്പിക്കാൻ അനുമതി നൽകിയിട്ടില്ല.
advertisement
അടുത്തിടെ വൈദ്യുതി ബിൽ അടച്ചെങ്കിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാവൂ എന്ന ആവശ്യവുമായി ആസാം വൈദ്യുതി വിതരണ കമ്പനി രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും ഇത് സംബന്ധിച്ച് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കത്തും എഴുതിയിരുന്നു. ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമ്മ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജിംഗ് ഡയറക്ടറുടെ നടപടി. ജീവനക്കാർ വൈദ്യുതി ബിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ശമ്പളം നൽകണമെന്നാണ് കത്തിലെ ആവശ്യം.
advertisement
വൈദ്യുതി മോഷണം, വൈദ്യുതി ബിൽ അടക്കാതിരിക്കൽ തുടങ്ങിയവ കാരണം പ്രതിമാസം 300 കോടിയോളം വരുമാന നഷ്ടം കമ്പനികൾക്ക് ഉണ്ടാകുന്നത് കണക്കിലെടുത്താണ് നടപടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കുടിലിൽ താമസിക്കുന്ന വയോധികക്ക് 2.5 ലക്ഷം രൂപ വൈദ്യുതി ബിൽ; പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ