OPPO Reno15c 5G റിവ്യൂ : മുന്നേറ്റങ്ങൾ ലക്ഷ്യമിടുന്നവർക്കായുള്ള ഒരു ബഡ്ജറ്റ് ഓൾറൗണ്ടർ
- Published by:meera_57
- news18-malayalam
Last Updated:
മികച്ച ഡിസൈൻ , ഇമേജിങ് ഇന്നൊവേഷൻ എന്നിവയുടെ സംഗമസ്ഥാനമാണ് എപ്പോഴും OPPO Reno സീരീസ്
മികച്ച AI Portrait പെർഫോമൻസ്, കഥ പറച്ചിലുകൾക്ക് മാറ്റുകൂട്ടുന്ന Popout Storytelling ടൂളുകൾ, കരുത്തുറ്റ Snapdragon പ്രോസസിംഗ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ColorOS 16 നൽകുന്ന സ്മൂത്ത് ആയ പ്രവർത്തനവും സ്മാർട്ട് ഫീച്ചറുകളും, 7000mAh ബാറ്ററിയും, കൂടാതെ 5OS + 6 Security Updates ഉറപ്പുനൽകുന്ന ഈടുനിൽപ്പും ഈ ഫോണിനെ വേറിട്ടു നിർത്തുന്നു. വലിയ ലക്ഷ്യങ്ങളിലേക്ക് ചുവടുവെക്കുന്ന പ്രൊഫഷണലുകൾക്കായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിങ്ങളുടെ പഴയ ഫോൺ കേടായതുകൊണ്ടല്ല, മറിച്ച് ജീവിതത്തിൽ നിങ്ങൾ ഒരുപടി കൂടി മുന്നോട്ട് പോയതുകൊണ്ട് മാത്രം സംഭവിക്കുന്ന ചില അപ്ഗ്രേഡുകൾ ഉണ്ട്.
നിങ്ങൾക്ക് ആദ്യമായി ഒരു വലിയ ബോണസ് ലഭിച്ച നിമിഷം. നിങ്ങളുടെ പ്രൊമോഷൻ വാർത്ത കേട്ട് നിങ്ങളേക്കാൾ കൂടുതൽ നിങ്ങളുടെ അച്ഛൻ സന്തോഷിച്ച നിമിഷം. സ്വന്തം സ്റ്റാർട്ടപ്പിലെ ആദ്യത്തെ ക്ലയന്റിൽ നിന്നും ലഭിച്ച പേയ്മെന്റിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ മുഴങ്ങിയ ആ സമയം. അല്ലെങ്കിൽ 100k സബ്സ്ക്രൈബേർസ് എന്ന നേട്ടത്തിലേക്ക് നിങ്ങൾ ഉണർന്നെണീറ്റ ആ പ്രഭാതം.
advertisement
ഇവയൊക്കെ വെറുമൊരു അതിജീവനത്തിനപ്പുറം നിങ്ങൾ സ്വയം വളർന്നു കൊണ്ടിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുന്ന നിമിഷങ്ങളാണ്. ഈ ഘട്ടത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് അനാവശ്യമായ ആഡംബരങ്ങളല്ല, മറിച്ച് പരിപൂർണ്ണമായ ആത്മവിശ്വാസമാണ്. ഒരു ക്ലയന്റ് മീറ്റിംഗിൽ പ്രീമിയം ലുക്ക് നൽകുന്ന, കൈയ്യിൽ ഒതുങ്ങുന്ന, ദിവസം മുഴുവൻ ചാർജ് നിൽക്കുന്ന, കൂടാതെ നിങ്ങളുടെ ഓൺലൈൻ പ്രെസെൻസ് ഏറ്റവും പ്രൊഫഷണലായി അവതരിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫോൺ. ലുക്കിലും ഫീച്ചറുകളിലും ഉന്നത നിലവാരമുള്ളതും എന്നാൽ ഉപയോഗക്ഷമതയിൽ വിട്ടുവീഴ്ചയില്ലാത്തതുമായ ഒന്ന്.
ആ സ്പേസിലേക്കാണ് OPPO Reno15c 5G കടന്നുവരുന്നത്.
advertisement
മികച്ച ഡിസൈൻ , ഇമേജിങ് ഇന്നൊവേഷൻ എന്നിവയുടെ സംഗമസ്ഥാനമാണ് എപ്പോഴും OPPO Reno സീരീസ്. തുടക്കം മുതൽ തന്നെ വെറും ഹാർഡ്‌വെയർ സ്പെക്സിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല Reno ഫോണുകൾ. ഒരു ഫ്ലാഗ്ഷിപ് ലെവൽ അനുഭവം അമിതഭാരമില്ലാതെ ഉപഭോക്താക്കൾക്ക് നൽകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കാലക്രമേണ, മൂന്ന് പ്രധാന കാര്യങ്ങളിലാണ് ഈ ഫിലോസഫി കേന്ദ്രീകരിച്ചത്: വിശ്വസിക്കാവുന്ന ക്യാമറകൾ , ആകർഷകമായ ലുക്ക് , നിത്യജീവിതത്തിൽ വേഗതയേറിയ അനുഭവം നൽകുന്ന സോഫ്റ്റ്‌വെയർ.
വിജയത്തിന്റെ കൊടുമുടിയിൽ എത്തിയവർക്ക് മാത്രമല്ല, അവിടേക്ക് യാത്ര തുടരുന്നവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഈ പുതിയ OPPO Reno15c 5G.
advertisement
പ്രീമിയം എക്സ്പീരിയൻസ്
ഒരു ബിസിനസ് മീറ്റിംഗിനിടയിൽ നിങ്ങൾ OPPO Reno15c 5G പുറത്തെടുക്കുമ്പോൾ, വിലകൂടിയ മറ്റ് ഫോണുകൾക്കിടയിലും ഇത് തനിമയോടെ വേറിട്ടുനിൽക്കുന്നു.
ഇതിലെ Dynamic Stellar Ring, അതിന്റെ Micro-etched square-ring ഡിസൈൻ വഴി പ്രകാശത്തെ വളരെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു; അമിതമായ തിളക്കത്തിന് പകരം നിയന്ത്രിതമായ ഒരു ഹാലോ എഫക്റ്റാണ് ഇത് നൽകുന്നത്. Twilight Blue നിറം വളരെ ലളിതവും ഗംഭീരവുമാണ്, അതേസമയം Afterglow Pink അമിതമായ പകിട്ടില്ലാതെ തന്നെ ഫോണിന് ഒരു പ്രത്യേക വ്യക്തിത്വം നൽകുന്നു. വെറും 8.14mm കനവും 195g തൂക്കവുമുള്ള ഈ ഫോൺ, ഒരു ബ്ലേസർ പോക്കറ്റിൽ സുഖമായി ഒതുങ്ങുന്നതിനോടൊപ്പം തന്നെ കൈയ്യിൽ പിടിക്കുമ്പോൾ ഒരു കരുത്തുറ്റ ഫീൽ നൽകുകയും ചെയ്യുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 28, 2026 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
OPPO Reno15c 5G റിവ്യൂ : മുന്നേറ്റങ്ങൾ ലക്ഷ്യമിടുന്നവർക്കായുള്ള ഒരു ബഡ്ജറ്റ് ഓൾറൗണ്ടർ








