വന്ദേ ഭാരത് ട്രെയിനുകളുടെ പ്രധാന ഹബ് ആയി ഈ ദക്ഷിണേന്ത്യൻ നഗരം
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:meera_57
Last Updated:
ഒന്നിലധികം സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളാണ് നഗരത്തെ അയൽ സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്
വന്ദേ ഭാരത് (Vande Bharat) ട്രെയിനുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഹബ്ബുകളിൽ ഒന്നായി സ്ഥാനമുറപ്പിച്ച് ബംഗളൂരു. ഒന്നിലധികം സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളാണ് നഗരത്തെ അയൽ സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത്. ബംഗളൂരുവിനെ തമിഴ്‌നാടുമായും കേരളവുമായും തെലങ്കാനയുമായും ബന്ധിപ്പിച്ച് വന്ദേ ഭാരത് സർവീസുണ്ട്.
ബംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ ലിസ്റ്റ് അടങ്ങുന്ന ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇതിൽ ട്രെയിനിന്റെ പേര്, സഞ്ചരിച്ച ദൂരം, എടുത്ത സമയം എല്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്.
ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളെ കുറിച്ച് അറിയാം...
* മധുര വന്ദേ ഭാരത്
ഈ ട്രെയിൻ ഉച്ചയ്ക്ക് 1.30ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടും. സേലം, നാമക്കൽ, കരൂർ, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ രാത്രി 8.40ന് മധുരയിൽ എത്തുന്നു. ഏകദേശം 580 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ യാത്രയ്ക്ക് 8 മണിക്കൂർ എടുക്കുന്നു. മറ്റ് ട്രെയിൻ സർവീസുകളേക്കാൾ വളരെ വേഗത്തിലുള്ള ബദൽ മാർഗ്ഗമാണിത്.
advertisement
* കോയമ്പത്തൂർ വന്ദേ ഭാരത്
ഈ ട്രെയിൻ ബംഗളൂരു കന്റോൺമെന്റിൽ നിന്ന് ഉച്ചയ്ക്ക് 2.20-ന് ആരംഭിക്കുന്നു. ഹൊസൂർ, ധർമ്മപുരി, സേലം, ഈറോഡ്, തിരുപ്പൂർ വഴി ഓടുന്ന ഈ ട്രെയിൻ രാത്രി 8.40ന് കോയമ്പത്തൂരിലെത്തും. ഏകദേശം ആറ് മണിക്കൂർ 20 മിനിറ്റിനുള്ളിൽ 380 കിലോമീറ്റർ ദൂരം ഓടിയെത്തും.
* കേരളത്തെയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത്
കേരളവും ബംഗളൂരുവും തമ്മിലുള്ള കണക്റ്റിവിറ്റി ശക്തമാക്കുന്നത് എറണാകുളം വന്ദേ ഭാരത് ആണ്. കെഎസ്ആർ ബംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10-ന് പുറപ്പെടുന്ന ട്രെയിൻ സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി സഞ്ചരിച്ച് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. ഏകദേശം എട്ട് മണിക്കൂർ 40 മിനുറ്റിനുള്ളിൽ 638 കിലോമീറ്റർ ദൂരം ഓടും.
advertisement
* ധാർവാഡ് വന്ദേ ഭാരത്
കെഎസ്ആർ ബംഗളൂരുവിൽ നിന്ന് ട്രെയിൻ രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ട്രെയിൻ യശ്വന്തപൂർ, തുമകുരു, ദാവണഗെരെ, ഹാവേരി, ഹുബ്ബള്ളി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചയ്ക്ക് 12.25ന് ധാർവാഡിൽ എത്തിച്ചേരും. ആറ് മണിക്കൂർ 25 മിനുറ്റ്‌കൊണ്ട് 500 കിലോമീറ്റർ സഞ്ചരിക്കും.
* ബെലഗാവി വന്ദേ ഭാരത്
ഉച്ചയ്ക്ക് 2.20ന് കെഎസ്ആർ ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്നു. ഇത് ഏതാണ്ട് സമാന സ്റ്റേഷനുകളിലൂടെ സഞ്ചരിച്ച് ധാർവാഡ് കടന്ന് രാത്രി 10.40ന് ബെലഗാവിയിൽ എത്തുന്നു. ഏകദേശം എട്ട് മണിക്കൂർ 20 മിനിറ്റിനുള്ളിൽ 610 കിലോമീറ്റർ സഞ്ചരിക്കുന്നു.
advertisement
* കലബുറഗി വന്ദേ ഭാരത്
രാവിലെ 5:15ന് ബംഗളൂരുവിലെ എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് യലങ്ക, അനന്തപൂർ, ഗുണ്ടക്കൽ, മന്ത്രാലയം, റായ്ച്ചൂർ, യാദഗിരി എന്നിവിടങ്ങളിലൂടെ കടന്ന് ഉച്ചയ്ക്ക് 1.45ന് കലബുറഗിയിൽ എത്തിച്ചേരുന്നു, ഏകദേശം 8 മണിക്കൂർ 30 മിനിറ്റിനുള്ളിൽ 550 കിലോമീറ്റർ സഞ്ചരിക്കുന്നു.
* കച്ചെഗുഡ വന്ദേ ഭാരത്
ഈ സർവീസ് ഹൈദരാബാദിനെയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്നു. യശ്വന്ത്പൂർ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെട്ട് ശ്രീ സത്യസായി പ്രശാന്തി നിലയം, ധർമ്മവാരം, അനന്തപൂർ വഴി കുർണൂൽ, മഹ്ബൂബ്‌നഗർ വഴി സഞ്ചരിച്ച് രാത്രി 11.15ന് കാച്ചെഗുഡയിൽ എത്തിച്ചേരുന്നു. 610 കിലോമീറ്റർ 8 മണിക്കൂർ 30 മിനിറ്റ് കൊണ്ട് പൂർത്തിയാക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 16, 2026 11:20 AM IST









