കാനഡയുമായുള്ള നയതന്ത്ര ബന്ധത്തെ ഇന്ത്യക്കാർ എങ്ങനെ കാണുന്നു? ന്യൂസ് 18 സർവേഫലം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓൺലൈനായി സംഘടിപ്പിച്ച സർവേയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ത പ്രായ പരിധിയിലുള്ള ആളുകളാണ് പങ്കാളികളായത്
ഇന്ത്യ- നയതന്ത്ര തർക്കങ്ങൾക്കിടയിൽ ന്യൂസ് 18 നെറ്റ് വർക്ക് സംഘടിപ്പിച്ച 'ന്യൂസ് 18 നെറ്റവർക്ക് പൾസ് ; ഇന്ത്യാസ് വെർഡിക്റ്റ് ഓൺ കാനഡ' സർവെയുടെ ഫലം പുറത്ത്. ഒക്ടോബർ 21 മുതൽ 23 വരെയായിരുന്നു സർവെ നടത്തിയത്. ഒരു രാജ്യം എന്ന നിലയിൽ കാനഡയെ ഇന്ത്യക്കാർ എങ്ങനെ കാണുന്നു, കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയ ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ചുള്ള അഭിപ്രായം, ഖലിസ്ഥാൻ തീവ്രവാദികളോടുള്ള കാനഡയുടെ നിഷ്ക്രിയത്വം തുടങ്ങിയ കാര്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സർവയിലെ പ്രധാന ചോദ്യങ്ങൾ. ഓൺലൈനായാണ് ,സർവേ നടത്തിയത്. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയോ എന്നും അദ്ദേഹത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചും നരേന്ദ്രമോദി സർക്കാർ വിഷയം കൈകാര്യം ചെയ്ത രീതി ശരിയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സർവെയിൽ ഉൾപ്പെടുത്തിയിരുന്നു. 2436 പോരാണ് സർവേയിൽ പങ്കെടുത്തത്. 8 ചോദ്യങ്ങളാണ് ആകെ ചോദിച്ചത്.
കാനഡ എന്ന രാജ്യത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തോട് 33.29 % പേർ സൗഹൃദ രാജ്യം എന്നാണ് പ്രതികരിച്ചത്. 32.88 % സൗഹൃദരാജ്യമല്ല എന്ന് പ്രതികരിച്ചു. 33.78 % നിഷ്പക്ഷ നിലപാട് എടുത്തു. കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയ ഇന്ത്യൻ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനോട് ഭൂരിഭാഗം പേരും ഉണ്ടെന്നാണ് മറുപടി പറഞ്ഞത്. 86.45 % പേരും ഇന്ത്യയുടെ നിലപാടിനോട് യോജിച്ചപ്പോൾ
07.31 % പേർ മാത്രമാണ് യോജിക്കുന്നില്ല എന്ന് പറഞ്ഞത്. 06.20 % പേർ അഭിപ്രായമില്ല എന്ന നിലപാടെടുത്തു.
advertisement
ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഖലിസ്ഥാനി ഭീകരർക്ക് കാനഡ അന്ധമായ പിന്തുണ നൽകുന്നുണ്ടോ എന്ന ചോദ്യത്തിനോട് 82.35 % ആളുകളും പിന്തുണ നൽകുന്നുണ്ട് എന്നാണ് പറഞ്ഞത്. 06.98 % ആളുകൾ കാനഡ പിന്തുണ നൽകുന്നില്ല എന്നു പറഞ്ഞപ്പോൾ 10.63 % പേർ ഉറപ്പില്ല എന്ന് പ്രതികരിച്ചു. ഖലിസഥാനി ഭീകരൻ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ'ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കാനഡ', 'കാനഡ തെളിവ് നൽകിയിട്ടില്ലെന്ന് ഇന്ത്യ' എന്നീ പ്രസ്ഥാവനകളാണ് ഉണ്ടായിരുന്നത് ഇതിൽ ആര് പറയുന്നതാണ് സത്യം എന്ന ചോദ്യത്തോട് 85.77% ആളുകളും ഇന്ത്യ പറയുന്നതാണ് സത്യം എന്ന് അഭിപ്രായപ്പെട്ടു. 04.19% ആളുകൾ മാത്രമാണ് കാനഡയുടെ പക്ഷത്ത് നിന്നത്.
advertisement
ഇന്ത്യ - കാനഡ ബന്ധം വഷളാക്കുന്നതിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് 78.37 % പേരും പങ്കുണ്ട് എന്നാണ് പ്രതികരിച്ചത്. 08.78 % പേർ പങ്കില്ല എന്നു പറഞ്ഞപ്പോൾ 12.81 % ആളുൾ അഭിപ്രായം ഇല്ലെന്ന് പ്രതികരിച്ചു. ഖലിസ്ഥാനി ഭീകരർക്ക് ജസ്റ്റിൻ ട്രൂഡോ
പിന്തുണ നൽകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് കരുതുന്നുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഈ ചോദ്യത്തിന് 80.99% ആളുകളും ജസ്റ്റിൻ ട്രൂഡോ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് എന്ന് പറഞ്ഞപ്പോൾ 5.83% പേർ അങ്ങനെയല്ല എന്നു പ്രതികരിച്ചു.00.04% ആളുകൾ അഭിപ്രായമില്ലാതെ നിന്നു.
advertisement
കാനഡയുമായുള്ള സംഘർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്ത രീതി ശരിയോ എന്ന പ്രധാനപ്പെട്ട ചോദ്യത്തോട് 81.16% ആളുകളും കൈകാര്യം ചെയ്ത രീതി ശരിയാണ് എന്ന അഭിപ്രായക്കാരായിരുന്നു. 09.11% പേരാണ് മറിച്ച് അഭിപ്രായം പറഞ്ഞത്. 09.69% ആളുകൾ അഭിപ്രായമില്ല എന്ന് രേഖപ്പെടുത്തുകയാണുണ്ടായത്.
വിദേശരാജ്യങ്ങൾ നിസഹകരിച്ചാലും അവിടെയുള്ള ഭീകരരെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തോട് 80.95% പേരും അധികാരമുണ്ടെന്ന് വ്യക്തമാക്കി. അതേസമയം 07.10% പേർ അധികാരമില്ല എന്നും പറഞ്ഞു. 00.04% ആളുകളാണ് അഭിപ്രായം ഇല്ലെന്ന് രേഖപ്പെടുത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 25, 2024 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാനഡയുമായുള്ള നയതന്ത്ര ബന്ധത്തെ ഇന്ത്യക്കാർ എങ്ങനെ കാണുന്നു? ന്യൂസ് 18 സർവേഫലം