സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരടക്കം മുന്നൂറോളം നിയമനങ്ങളെ സുപ്രീം കോടതി വിധി എങ്ങനെ ബാധിക്കും ?
- Published by:ASHLI
- news18-malayalam
Last Updated:
അടുത്തിടെ ആറു വർഷമായി ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കിയിരുന്നു
ന്യൂഡൽഹി: സംസ്ഥാനത്ത് എൻഎസ്എസ് മാനേജ്മെന്റ്റിനു കീഴിലെ എയ്‌ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകളിൽ ഒഴികെ കേരളത്തിൽ എൻഎസ്എസ് സ്‌കൂളുകളിൽ നടത്തിയ നിയമനങ്ങൾ സ്‌ഥിരപ്പെടുത്താനാണ് അനുമതി നൽകിയത്. അടുത്തിടെ നിയമന പ്രശ്നവുമായി ബന്ധപ്പെട്ട് ആറു വർഷമായി ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപിക അടുത്തിടെ ജീവനൊടുക്കിയിരുന്നു. ഈ സംഭവം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കി.
അതേസമയം ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതുമൂലം സ്കൂളുകളിൽ നടത്തിയ അധ്യാപക, അനധ്യാപക നിയമനങ്ങൾ സംസ്‌ഥാന സർക്കാർ സ്ഥിരപ്പെടുത്തുന്നില്ലെന്ന പരാതിയാണ് എൻഎസ്എസ് കോടതിയിൽ ഉന്നയിച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന മറ്റ് ഒഴിവുകളിലെ സ്‌ഥിരപ്പെടുത്തൽ ഭിന്നശേഷി സംവരണത്തെ ബാധിക്കുന്നില്ലെന്നും എൻഎസ്എസ് വാദിച്ചു. ഇതിനു പുറമേയാണ് നിയമനം ലഭിച്ചിട്ടും സ്‌ഥിരപ്പെടുത്തൽ വൈകിയതു മൂലം ശമ്പളം ലഭിക്കാത്തതു മൂലമുള്ള പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി.
ALSO READ: ആറു വർഷമായി ശമ്പളമില്ല; കോഴിക്കോട് അധ്യാപിക ജീവനൊടുക്കി
ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളെ ബാധിക്കാത്ത മറ്റു സീറ്റുകളിൽ ആവശ്യമായ നടപടി കൈക്കൊള്ളാൻ ജഡ്‌ജിമാരായ ബി.ആർ.ഗവായ്, എ.ജി.മസി എന്നിവരുടെ ബെഞ്ച് സംസ്‌ഥാന സർക്കാരിനോടു നിർദേശിച്ചു. അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനം ലഭിച്ച മുന്നൂറോളം പേർക്ക് ആശ്വാസകരമാണ് ഈ തീരുമാനം. ഭിന്നശേഷി സംവരണത്തിനായി മാറ്റിവെക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സർക്കാരും വ്യക്തമാക്കിയ തോടെയാണ് കോടതി ഹർജിക്കാർക്ക് അനുകൂല ഉത്തരവു പുറപ്പെടുവിച്ചത്.അഭിഭാഷകരായ ദാമ ശേഷാ ശ്രീ നായിഡു. അങ്കുഷ് കുൽക്കർ ണി എന്നിവർ എൻഎസ്എസിനും അഭിഭാഷകനായ പി.വി.ദിനെശ്, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവർ സംസ്‌ഥാന സർക്കാരിനും വേണ്ടി കോടതിയിൽ ഹാജരായി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 05, 2025 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരടക്കം മുന്നൂറോളം നിയമനങ്ങളെ സുപ്രീം കോടതി വിധി എങ്ങനെ ബാധിക്കും ?