വിദ്യാർഥികളെ കയറ്റാതെ പോയ KSRTC ബസ് പിന്തുടർന്ന് തടഞ്ഞ് കർണാടക വിദ്യാഭ്യാസ മന്ത്രി
വിദ്യാർഥികളെ കയറ്റാതെ പോയ KSRTC ബസ് പിന്തുടർന്ന് തടഞ്ഞ് കർണാടക വിദ്യാഭ്യാസ മന്ത്രി
'വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്' എന്നാണ് സംഭവത്തിൽ പ്രതികരിച്ച് കെഎസ്ആർടിസി ട്വീറ്റ് ചെയ്തത്.
ബംഗളൂരു: വിദ്യാർഥികളെ കയറ്റാതെ പോയ കെഎസ്ആർടിസി ബസ് പിന്തുടർന്ന് തടഞ്ഞു നിർത്തി വിദ്യാഭ്യാസ മന്ത്രി. കർണാടക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാറിന്‍റെ ഈ അപ്രതീക്ഷിത 'വാഹന ചെയ്സിംഗ്' ആണ് ഇപ്പോൾ ചർച്ചയാകുന്നത്. കർണാടക തുംകുരു കൊറത്തഗേരെ മേഖലയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുകയായിരുന്ന വിദ്യാര്‍ഥികൾ അഭ്യർഥിച്ചിട്ട് പോലും കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ബസ് അവരെ കയറ്റാതെ പോവുകയായിരുന്നു. ജില്ലയിലെ മധുരഗിരിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുന്ന വഴിയാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. വിദ്യാർഥികൾ പല തവണ അഭ്യർഥിച്ചിട്ടും അവരെ കയറ്റാതെ പോയെന്നറിഞ്ഞ മന്ത്രി ബസിനെ പിന്തുടര്‍ന്നു. നീലഗൊണ്ടന ഹള്ളി ഐകെ കോളനിക്ക് സമീപത്തെ സംസ്ഥാന പാതയിൽ വച്ച് ബസ് തടഞ്ഞു നിർത്തുകയും ചെയ്തു.
വിദ്യാര്‍ഥികളെ കയറ്റാതെ പോയ ഡ്രൈവറുടെയും കണ്ടക്ടറുടെയും മേധാവിത്വത്തെ ചോദ്യം ചെയ്ത മന്ത്രി അവരോട് ഇക്കാര്യത്തിൽ വിശദീകരണവും ആവശ്യപ്പെട്ടു. അതിനൊപ്പം പോകുന്ന വഴിയിലെ സ്റ്റോപ്പുകളിൽ നിന്ന് സ്കൂൾ വിദ്യാർഥികളെ നിർബന്ധമായും കയറ്റണമെന്ന് കർശന നിർദേശവും നൽകി. 'വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്' എന്നാണ് സംഭവത്തിൽ പ്രതികരിച്ച് കെഎസ്ആർടിസി ട്വീറ്റ് ചെയ്തത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.