എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ് (utter pradesh) തീവ്രവാദ വിരുദ്ധ സേന സഹരന്‍പൂരില്‍ നിന്ന് അറസ്റ്റ് (arrest) ചെയ്ത മുഹമ്മദ് നദീം (mohammad nadim) പാകിസ്ഥാനില്‍ (pakistan) നിന്നുള്ള ഭീകരരുമായി ബന്ധപ്പെട്ടിരുന്നതായി ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ജെയ്ഷെ മുഹമ്മദിന്റെ (JeM) പ്രവര്‍ത്തകനെന്ന് ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സഹരന്‍പൂരിലെ കുന്ദേഹെഡ നിവാസിയായ നദീം, ജെയ്ഷെ മുഹമ്മദുമായി വാട്ട്സ്ആപ്പില്‍ ബന്ധപ്പെടുകയും മറ്റുള്ളവരോട് തീവ്രവാദ സംഘടനയില്‍ ചേരാന്‍ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഫോറന്‍സിക് ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ടെലിഗ്രാം എന്നിവയില്‍ നദീം സജീവമായിരുന്നു.
ഡിജിറ്റന്‍ ബന്ധം
ഗുംനം ഹംസഫര്‍ (Gumnam Hamsafar), മെഡിംറാവു (Medimrao) എന്നീ ഐഡികളിലൂടെയാണ് ഇയാള്‍ ഫേസ്ബുക്കില്‍ സജീവമായിരുന്നത് എന്ന് ഡിജിറ്റല്‍ ഫോറന്‍സിക് ഡാറ്റ വിശകലനത്തില്‍ കണ്ടെത്തി. alibhal_999 എന്നായിരുന്നു ഇന്‍സ്റ്റഗ്രാം ഐഡി. @inshadnnadeem, @innocent313313 എന്നീ അക്കൗണ്ടുകള്‍ വഴിയാണ് ട്വിറ്ററില്‍ ഇയാള്‍ സജീവമായിരുന്നത്. ബാസിത്ഖാന്‍ എന്ന ഐഡിയിലൂടെയാണ് ഇയാള്‍ യൂട്യൂബില്‍ ഉണ്ടായിരുന്നത്.
also read: തടിയന്റവിട നസീറിന്റെ കൂട്ടാളിയായ തീവ്രവാദക്കേസ് പ്രതിയെ കണ്ണൂരില്‍നിന്ന് NIA പിടികൂടി
വ്യത്യസ്ത ഇന്ത്യന്‍, യൂറോപ്യന്‍ നമ്പറുകളിലൂടെ ഇയാള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും സജീവമായിരുന്നു. ബാഗി, shssdjdnd എന്നീ പേരുകളിലാണ് ഇയാള്‍ ടെലിഗ്രാമില്‍ സജീവമായിരുന്നത്.
ബീഹാറില്‍ നിന്നുള്ള ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ നിന്നാണ് റാഹേ ഇ ഹിദായത്തില്‍ ചേരാനുള്ള ലിങ്ക് ലഭിച്ചതെന്ന് നദീം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ജിഹാദി വിവരങ്ങളും ചിത്രങ്ങളും ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു.
സൈഫുള്ള എന്ന ആളുമായാണ് പ്രതി ബന്ധപ്പെട്ടിരുന്നത്. ഗ്രൂപ്പിലെ ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടിരുന്നു. ബീഹാറിലെയും ഉത്തരാഖണ്ഡിലെയും എല്ലാ സുഹൃത്തുക്കള്‍ക്കും നദീം വീഡിയോകള്‍ അയച്ചു കൊടുത്തിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
see also: ഐഎസ് ബന്ധം; മംഗളൂരുവില്‍ യുവതിയെ NIA അറസ്റ്റ് ചെയ്തു.
താലിബാനുമായുള്ള ബന്ധം
ഇന്ത്യയില്‍ നിന്നുള്ള ആളാണ് സൈഫുള്ള. ഇയാള്‍ നദീമിനെ പാക്കിസ്ഥാനില്‍ നിന്നുള്ള മറ്റൊരു വ്യക്തിയ്ക്ക് പരിചയപ്പെടുത്തി. ഇവര്‍ ജിഹാദിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നദീമിനോട് പറഞ്ഞിരുന്നു.
ചാറ്റിംഗ് ആപ്പുകള്‍ വഴിയാണ് നദീം പാക്കിസ്ഥാനിലുള്ള സൈഫുള്ള സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. കൂടാതെ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാന്‍ നദീമിനെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
താന്‍ തെഹരീക് ഇ താലിബാന് എന്ന പാകിസ്ഥാനി ഗ്രൂപ്പിന്റെ കമാന്‍ഡറാണെന്നാണ് സൈഫുള്ള അവകാശവാദം. ഇന്ത്യയില്‍ തോക്കുകളും ആയുധങ്ങളും സംഘടിപ്പിക്കാന്‍ നദീമിനോട് ആവശ്യപ്പെട്ടിരുന്നു. നദീം ഇതിനായി പണം ആവശ്യപ്പെട്ടു, എന്നാല്‍ അത് പിന്നീട് അയയ്ക്കാമെന്ന് സൈഫുള്ള അറിയിക്കുകയായിരുന്നു.
ടിടിപിയിലെ മറ്റ് ആളുകളെയും ബാലക്കോട്ടില്‍ നിന്നുള്ള റമീസ് എന്ന ആളെയും നദീമിന് സൈഫുള്ള പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. ഇവര്‍ സ്ഥിരമായി നദീമിനോട് സംസാരിക്കുമായിരുന്നു. കെമിക്കല്‍ സ്ഫോടകവസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, ടൈം ബോംബുകള്‍ തുടങ്ങിയവ കണ്ടെത്താന്‍ ഇവര്‍ നദീമിനോട് ആവശ്യപ്പെട്ടിരുന്നു. ബോംബ് സ്ഫോടനങ്ങളെ സംബന്ധിച്ച 70 പേജുള്ള ഒരു പിഡിഎഫ് ഫയലും ഇവര്‍ നദീമിന് അയച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Jaish-e-Mohammad, Pak Terror Group