ഇന്ത്യയിൽ കോവിഡ് കേസുകളിൽ വർദ്ധനവ്: 2,700ൽ അധികം പേർ രോഗബാധിതർ; ഏറ്റവും കൂടുതൽ കേരളത്തിൽ

Last Updated:

2025 ജനുവരി മുതൽ രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,710 ആയി ഉയർന്നു.
ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,710 ആയി ഉയർന്നു.
ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,710 ആയി ഉയർന്നു. ഇതിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മാസങ്ങളായി ശാന്തമായിരുന്നതിനു ശേഷം രാജ്യത്ത് കൊറോണ വൈറസ് കേസുകളിൽ വീണ്ടും വർധനവ് ഉണ്ടായത്.
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 1147 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയും ഡൽഹിയുമാണ് തൊട്ടു പിറകിൽ. വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ 84 പുതിയ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 2025 ജനുവരി മുതൽ മഹാരാഷ്ട്രയിലെ ആകെ കോവിഡ്  കേസുകൾ 681 ആയി ഉയർന്നതായി സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു.ഡൽഹിയിൽ 294 പേർക്കും ഗുജറാത്തിൽ 223 പേർക്കും തമിഴ്നാട്ടിലും കർണാടകടയിലും 148 പേർക്കും പശ്ചിമ ബംഗാളിൽ 116 പേർക്കും കോവിഡ് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
2025 ജനുവരി മുതൽ രാജ്യത്ത് 22 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. ഏഴ് കോവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ അഞ്ചു പേരും ഡൽഹിയിൽ രണ്ടുപേരും കോവിഡ് ബാധിച്ച് മരിച്ചു.
മിക്ക കേസുകളും നേരിയ തോതിൽ മാത്രമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമവില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്തുടനീളം മതിയായ പരിശോധനയും ചികിത്സാ സൗകര്യങ്ങളും നിലവിലുണ്ടെന്നും  ഉദ്യോഗസ്ഥർ അറിയിച്ചു.സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടെന്നും ജനങ്ങൾ മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിൽ കോവിഡ് കേസുകളിൽ വർദ്ധനവ്: 2,700ൽ അധികം പേർ രോഗബാധിതർ; ഏറ്റവും കൂടുതൽ കേരളത്തിൽ
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement