കര്‍ഷക സമരം: ഹരിയാനയിലെ സ്വതന്ത്ര എംഎല്‍എ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

Last Updated:

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് ജെജെപി അധ്യക്ഷന്‍ അജയ് ചൗട്ടാല ആവശ്യപ്പെട്ടു

ഛണ്ഡീഗഢ്: ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമാകുന്നതിനിടെ ഹരിയാനയിലെ ദാദ്രി മണ്ഡലത്തിലെ സ്വതന്ത്ര എംഎൽഎ സോംബിർ സങ്ക്വാൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ''ഇതു കർഷക വിരുദ്ധ സർക്കാരാണ്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം ജലപീരങ്കിയും ടിയർ ഗ്യാസും ഉപയോഗിച്ച് അവരെ നേരിടുകയാണ്. ഇങ്ങനെ ഒരു സർക്കാരിനെ എനിക്ക് പിന്തുണക്കാനാകില്ല''- പിന്തുണ പിൻവലിച്ചുകൊണ്ട് എംഎൽഎ പറഞ്ഞു.
ഇതിനിടെ, സഖ്യകക്ഷിയായ ജെജിപിയും സർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് ജെജെപി അധ്യക്ഷന്‍ അജയ് ചൗട്ടാല ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരം കാണണം. താങ്ങുവില സമ്പ്രദായം തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. കാര്‍ഷിക നിയമത്തില്‍ താങ്ങുവില കൂടി ഉള്‍പ്പെടുത്തണം- അജയ് ചൗട്ടാല ആവശ്യപ്പെട്ടു.
advertisement
[NEWS]'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല[NEWS]
90 അംഗനിയമസഭയിവൽ 40 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷിയായ ജെജെപിക്ക് 10ഉം പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് 31ഉം ഐഎൻഎൽഡി, ലോഖിത് പാർട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളുമാണുള്ളത്. ഏഴ് സ്വതന്ത്രന്മാരുമുണ്ട്. ഇതിൽ ഊർജമന്ത്രി രഞ്ജിത് സിങ് ചൗട്ടാല അടക്കം അഞ്ച് സ്വതന്ത്രരുടെ പിന്തുണയും സർക്കാരിനാണ്. കാര്‍ഷിക വിഷയവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സഖ്യകക്ഷി അകാലിദള്‍ ബിജെപിയ്ക്കുള്ള പിന്തുണ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. രാജസ്ഥാനിലെ ഒരു സ്വതന്ത്ര എംഎല്‍എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
കര്‍ഷക സമരം: ഹരിയാനയിലെ സ്വതന്ത്ര എംഎല്‍എ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement