advertisement

Corona Virus: ചൈനയിൽനിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ഇന്ത്യ; വിമാനക്കമ്പനികൾക്ക് നിർദേശം നൽകി

Last Updated:

ചൈനയിൽനിന്നുള്ള ഒരു യാത്രക്കാരെയും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറ്റരുത്. അടിയന്തരമായി ഇത് പ്രാബല്യത്തിൽ വരുത്തണമെന്നാണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

കൊൽക്കത്ത: ചൈനയിൽനിന്നുള്ളവർക്ക് യാത്രാവിലക്കുമായി ഇന്ത്യ. വിമാനങ്ങളിൽ ചൈനയിൽനിന്നുള്ളവരെ കയറ്റരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇമിഗ്രേഷൻ ബ്യൂറോ നിർദേശം നൽകിയിരിക്കുന്നത്. ചൈനയിൽനിന്നുള്ള ഒരു യാത്രക്കാരെയും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറ്റരുത്. അടിയന്തരമായി ഇത് പ്രാബല്യത്തിൽ വരുത്തണമെന്നാണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ആശങ്കാജകമായ തരത്തിൽ കൊറോണ പടരുന്നതോടെയാണ് യാത്രാവിലക്കുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ മൂന്നു പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ മൂന്നു കേസുകളും കേരളത്തിലാണ്. തൃശൂർ, ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചത്.
ചൈനയ്ക്കും ഫീലിപ്പൈൻസിനും പുറമെ ഹോങ്കോങ്ങിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹോങ്കോങ്ങിൽ 39കരാനാണ് കൊറോണ ബാധയെ തുടർന്ന് മരിച്ചത്. കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 425 ആയി.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Corona Virus: ചൈനയിൽനിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ഇന്ത്യ; വിമാനക്കമ്പനികൾക്ക് നിർദേശം നൽകി
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement