ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം എവിടെ? അമേരിക്കയെ കടത്തിവെട്ടി ഇന്ത്യയുടെ വജ്രനഗരം
- Published by:user_57
- news18-malayalam
Last Updated:
വിശാലമായ ഈ സമുച്ചയം വജ്ര വ്യവസായത്തിന് വേണ്ടി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇപ്പോൾ ഇന്ത്യയിൽ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ ഇത് യാഥാർഥ്യമാണ്. ഇതുവരെ യുഎസിലെ പെന്റഗണ്‍ ഓഫീസ് ബിൽഡിംഗ് ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി കണക്കാക്കിയിരുന്നത്. എന്നാൽ ഗുജറാത്തിലെ വജ്ര വ്യാപാര കേന്ദ്രമായ സൂറത്ത് ഡയമണ്ട് ബോഴ്സ് ഈ റെക്കോർഡ് തകർത്തിയിരിക്കുകയാണ്. 65,000-ലധികം വജ്ര പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന ഒരു കെട്ടിടമാണിത്.
35 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ‘ സൂറത്ത് ഡയമണ്ട് ബോഴ്‌സ്’ എന്ന 15 നിലകളുള്ള വിശാലമായ ഈ സമുച്ചയം വജ്ര വ്യവസായത്തിന് വേണ്ടി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഒൻപത് ചതുരാകൃതിയിലുള്ള ടവറുകളെ പരസ്പരം ബന്ധിപ്പിച്ചിച്ചിട്ടുണ്ട്. അതേസമയം 80 വര്‍ഷമായി അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആണ് ഏറ്റവും വലിയ ഓഫീസ് കെട്ടിടം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
advertisement
കോവിഡ് മഹാമാരിയിൽ കാലതാമസം നേരിട്ടതിനെ തുടർന്ന്ഈ പദ്ധതി പൂർത്തീകരിക്കാൻ നാല് വർഷത്തോളം സമയംഎടുത്തു. എന്നാൽ അടുത്ത നവംബറോടു കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഓഫീസ് കെട്ടിടം വരുന്നതോടെ ബിസിനസ് ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് ദിവസവും യാത്ര ചെയ്യുന്ന നിരവധി ആളുകളുടെ സമയവും പണവും ലാഭിക്കാനാകുമെന്ന് പദ്ധതിയുടെ സിഇഒ മഹേഷ് ഗധാവി പറഞ്ഞു. ” ചില ആളുകൾക്ക് അവരുടെ വീടുകളിൽ നിന്ന് ഓഫീസുകളിലേക്കും തിരികെ വീട്ടിലേക്കും വരാൻ ദിവസേന നാല് മണിക്കൂർ വരെ സമയം ചിലവഴിക്കേണ്ടി വരുന്നു. അതിനാൽ സൂററ്റിലേക്ക് ബിസിനസ്സുകൾ മാറ്റുക എന്ന ആശയംഒരു മികച്ച ഓപ്ഷൻ ആയി മാറും ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം ഡൽഹി ആസ്ഥാനമായുള്ള ആർക്കിടെക്ചർ സ്ഥാപനമായ മോർഫോജെനിസിസ് ആണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലില്‍ നിന്ന് ‘പ്ലാറ്റിനം’ റേറ്റിംഗ് നേടുന്നതിന് യോഗ്യമായ തരത്തിലാണ് ഇതിന്റെ നിർമ്മാണം. കൂടാതെ ഊർജ്ജ ഉപഭോഗം 50% കുറച്ചുകൊണ്ടുകൂടിയാണ് കെട്ടിടത്തിന്റെ രൂപകല്പന. അതോടൊപ്പം റേഡിയന്റ് കൂളിംഗ് സിസ്റ്റം എന്നത് ഈ പദ്ധതിയുടെ ഒരു സവിശേഷത തന്നെ ആയി എടുത്തുപറയുന്നു.
കൂടാതെ ഇൻഡോർ താപനില കുറയ്ക്കുന്നതിനും സൗരോർജ്ജം കൃത്യമായ നിലയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടുമുള്ള അത്യാധുനിക സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിൽ 47,000 ഓഫീസ് സ്ഥലങ്ങളും 131 എലിവേറ്ററുകളും ആണ് ഉള്ളത്. ഒരു നീണ്ട ഇടനാഴിയിലൂടെ ഓഫീസുകൾ പരസ്പരം ബന്ധിപ്പിച്ച നിലയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. ഏകദേശം 3200 കോടി രൂപയുടെ പദ്ധതിയാണ് ഇതെന്നാണ് റിപ്പോർട്ട്.
advertisement
Summary: India has world’s largest office situated in Surat Gujarat, beating several countries in the Europe and the US
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 19, 2023 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം എവിടെ? അമേരിക്കയെ കടത്തിവെട്ടി ഇന്ത്യയുടെ വജ്രനഗരം