'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ആരെയും പിന്നോട്ടടിക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യമല്ല'; ജി20 യോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ​ബ്ലോ​ഗ്

Last Updated:

സെപ്റ്റംബർ എട്ട് മുതൽ 10 വരെയാണ് സമ്മേളനം നടക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി
മാസങ്ങൾ നീണ്ട ആകാംക്ഷകൾക്കു ശേഷം ജി 20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ലോകനേതാക്കളെ സ്വാഗതം ചെയ്യാനായി ഡൽഹിയിൽ അവസാനവട്ട ഒരുക്കങ്ങൾ നടന്നുവരികയാണ്. സെപ്റ്റംബർ എട്ട് മുതൽ 10 വരെയാണ് സമ്മേളനം നടക്കുന്നത്. നൈജീരിയിൽ നിന്നുള്ള നേതാക്കളുടെ സംഘം വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കഴിഞ്ഞു. മെക്‌സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ സംഘവും വ്യാഴാഴ്ച തന്നെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവർ വെള്ളിയാഴ്ചയായിരിക്കും എത്തിച്ചേരുക.
ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ‘വസുധൈവക കുടുംബകം’ എന്ന ആശയത്തെക്കുറിച്ച് വിശദീകരിക്കുന്ന ബ്ലോഗുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരെയും പിന്നിലാക്കുന്നത് ഇന്ത്യയുടെ പാരമ്പര്യമെല്ലെന്നും അദ്ദേഹം ബ്ലോഗിൽ വിശദീകരിക്കുന്നു. ഭിന്നതകൾ പരിഹരിക്കേണ്ടതിനെക്കുറിച്ചും സഹകരണത്തിന്റെ വിത്ത് വിതയ്‌ക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ സമ്മേളനങ്ങൾക്കായി ഇന്തോനേഷ്യയിലാണ് ഇപ്പോൾ പ്രധാനമന്ത്രി.
പ്രധാനമന്ത്രിയുടെ ബ്ലോഗിൽ നിന്നും:
”വസുധൈവ കുടുംബകം’- ഈ രണ്ടു വാക്കുകൾ ആഴത്തിലുള്ള തത്വചിന്തയാണ് മുന്നോട്ടു വെയ്ക്കുന്നത്. ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നാണ് ഈ വാക്കിന്റെ അർത്ഥം. അതിരുകൾക്കും ഭാഷകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറമായി ഒരു സാർവത്രിക കുടുംബമായി, എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് പുരോഗതിയിലേക്ക് നയിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണമാണിത്. ഇന്ത്യ ജി 20 അധ്യക്ഷപദം വഹിക്കുന്ന സമയത്ത്, മനുഷ്യകേന്ദ്രീകൃതമായുള്ള പുരോഗതിക്കുള്ള ആഹ്വാനമാണ് നമ്മൾ മുന്നോട്ടു വെയ്ക്കുന്നത്. ഒരൊറ്റ ഭൂമി എന്ന നിലയിൽ, നമ്മുടെ ഗ്രഹത്തെ പരിപോഷിപ്പിക്കുന്നതിന് നമ്മൾ ഒന്നിച്ചുചേരുകയാണ്. ഒരൊറ്റ കുടുംബമെന്ന നിലയിൽ നമുക്ക് പരസ്പരം പിന്തുണയ്ക്കാം. ഒരൊറ്റ ഭാവിക്കായി നമ്മൾ ഒന്നിച്ച് മുന്നേറുന്നു. പരസ്പര ബന്ധിതമായ ഈ കാലഘട്ടത്തിൽ നമുക്ക് നിഷേധിക്കാനാവാത്ത സത്യമാണത്.
advertisement
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ലോകം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനമായിട്ടും മൂന്ന് മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഒന്ന്, ജിഡിപി കേന്ദ്രീകൃതമായ വികസനത്തേക്കാൾ ഉപരിയായി മനുഷ്യകേന്ദ്രീകൃതമായ വികസനത്തിനാണ് പ്രധാന്യമെന്ന് തിരിച്ചറിയപ്പെട്ടു. രണ്ട്, ആഗോള തലത്തിൽ അനുഭവപ്പെടുന്ന മാന്ദ്യത്തിൽ നിന്ന് പെട്ടെന്ന് കരകയറേണ്ടതിന്റെ പ്രധാന്യം ലോകം തിരിച്ചറിയുന്നു. മൂന്നാമതായി, ആഗോള സ്ഥാപനങ്ങളുടെ കൂട്ടായ്മകളുടെ പരിഷ്‌കരണത്തിലൂടെ ബഹുരാഷ്ട്രവാദം പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളിൽ‌ ഇന്ത്യയുടെ ജി 20 അധ്യക്ഷപദം ഒരു ഉത്‌പ്രേരകമായി പ്രവർത്തിക്കും. 2022 ഡിസംബറിൽ ഇന്തോനേഷ്യയിൽനിന്ന് ജി 20 അധ്യക്ഷപദം നാം ഏറ്റുവാങ്ങുമ്പോൾ, ജി20-യെക്കുറിച്ചുള്ള ചിന്താഗതി മാറണമെന്ന് ഞാൻ എഴുതിയിരുന്നു.
advertisement
വികസ്വര രാജ്യങ്ങൾ, ഗ്ലോബൽ സൗത്ത്, ആഫ്രിക്ക എന്നിവരുടെ പ്രശ്നങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഇത് വളരെ അത്യാവശ്യമായ കാര്യമാണ്. വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ 125 രാജ്യങ്ങളാണ് പങ്കെടുത്തത്. നമ്മുടെ അധ്യക്ഷപദത്തിന് കീഴിൽ സംഭവിച്ച സുപ്രധാന സംഭവമായിരുന്നു അത്. ഗ്ലോബൽ സൗത്തിൽ നിന്ന് ആശയങ്ങളും വിവരങ്ങളും ശേഖരിക്കേണ്ടത് അത്യാവശ്യമായിരുന്നു. കൂടാതെ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എക്കാലത്തെയും വലിയ പങ്കാളിത്തം നമ്മുടെ അധ്യക്ഷപദക്കാലത്ത് കണ്ടുവെന്നത് മാത്രമല്ല, ആഫ്രിക്കൻ യൂണിയനെ ജി 20 യുടെ സ്ഥിരാംഗമായി ഉൾപ്പെടുത്തമെന്ന കാര്യത്തിൽ സമ്മർദം ചെലുത്താനും കഴിഞ്ഞു. പരസ്പര ബന്ധിതമായ ഒരു ലോകം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എല്ലാ മേഖലകളിലുമുടനീളമുള്ള നമ്മുടെ വെല്ലുവിളികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്.
advertisement
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നത് പുരാതന കാലം മുതൽക്കേ ആചാരമാണ്. ആധുനിക കാലത്തും കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നമ്മുടെ പങ്ക് വലുതാണ്. കാലാവസ്ഥാ മാറ്റത്തിനെതിരേ പോരാടാൻ എന്തുചെയ്യാനാകുമെന്നതിൽ കൂടുതൽ ക്രിയാത്മകമായ ചർച്ചകൾ നടത്തണം പ്രകൃതിസൗഹൃദമായ ഹൈഡ്രജനുവേണ്ടിയുള്ള ആഹ്വാനം നമ്മുടെ അധ്യക്ഷതയിൽ ഉയർന്നുവരും. ഗ്രീൻ ഹൈഡ്രജൻ ഇന്നൊവേഷൻ സെന്ററിനെക്കുറിച്ചും സംസാരിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷ്യമേഖല പ്രതിസന്ധിയിലാകും. ചെറുധാന്യങ്ങൾ (മില്ലറ്റുകൾ) ഇതിനെ മറികടക്കാൻ സഹായിക്കും. കാലാവസ്ഥക്ക് അനുകൂലമായ കൃഷിരീതിയെ പ്രോത്സാഹിപ്പിക്കണം. ആഗോളതലത്തിൽ ചെറുധാന്യങ്ങളെ നാം പരിചയപ്പെടുത്തും.
advertisement
.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ജി 20 അധ്യക്ഷപദം കേവലം ഒരു നയതന്ത്ര ശ്രമം മാത്രമല്ല. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിലും വൈവിധ്യത്തിന്റെ മാതൃകയെന്ന നിലയിലും ഞങ്ങൾ ഈ വാതിലുകൾ ലോകത്തിന് മുന്നിൽ തുറന്നുകൊടുത്തു. ഇന്ന് വലിയ കാര്യങ്ങൾ നിർവഹിക്കപ്പെടുന്നത് ഇന്ത്യയുമായി ബന്ധപ്പെട്ടാണെന്നത് പ്രത്യേകം എടുത്തു പറയണം. ജി20 അധ്യക്ഷപദവും ഇതിൽ നിന്ന് ഭിന്നമല്ല. അത് ജനങ്ങളാൽ നയിക്കപ്പെടുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നു. രാജ്യത്തെ 60 പട്ടണങ്ങളിലായി 200-ൽ പരം യോഗങ്ങൾ സംഘടിപ്പിക്കപ്പെടും. നമ്മുടെ കാലാവധി അവസാനിക്കുമ്പോഴേക്കും 125 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം ഒരുലക്ഷം പ്രതിനിധികൾ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. ഇത്രയും വലിയൊരു സമ്മേളനം ഇതുവരെ മറ്റൊരുരാജ്യത്തും നടത്തിയിട്ടില്ല. നമ്മുടെ ജി20 അധ്യക്ഷപദം ഭിന്നിപ്പുകളെ മറികടക്കാനും തടസ്സങ്ങൾ ഇല്ലാതാക്കാനും സഹവർത്തിത്വത്തിന്റെ വിത്തുകൾ പാകാനും ശ്രമിക്കുന്നു.”
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ആരെയും പിന്നോട്ടടിക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യമല്ല'; ജി20 യോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ​ബ്ലോ​ഗ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement