COVID 19 | ബംഗ്ലാദേശിന് ഇന്ത്യയുടെ കൈത്താങ്ങ്; ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചു
Last Updated:
ബംഗ്ലാദേശിൽ 5000ത്തോളം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 140 പേർ ഇതുവരെ മരിച്ചു.
ന്യൂഡൽഹി: കോവിഡ് കാലത്ത് ലോകരാജ്യങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ മുന്നിലാണ് ഇന്ത്യയും. ഇതുവരെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ സഹായം എത്തിച്ചിരിക്കുന്നത്.
ഇപ്പോഴിതാ അയൽരാജ്യമായ ബംഗ്ലാദേശിനും സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഇന്ത്യ. ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളാണ് ബംഗ്ലാദേശിലേക്ക് നമ്മുടെ രാജ്യം അയച്ചത്.
You may also like:രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ [NEWS]ആളും ആരവവുമില്ല; കോവിഡ് നിബന്ധനകള്‍ പാലിച്ച് തൃശൂര്‍ പൂരം കൊടിയേറി[NEWS]കോവിഡ് പ്രതിരോധിക്കാൻ ഡിജിറ്റൽ ഡാറ്റ സഹായിക്കുമോ? [NEWS]
ഇന്ത്യയുടെ സഹായം ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക്കിന് കൈമാറിയത് ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ ഗാംഗുലി ദാസ് ആണ്. ഈ ദുരിതകാലത്ത് ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
advertisement
നേരത്തെ സുരക്ഷാ വസ്ത്രങ്ങളും മാസ്ക്കുകളും ബംഗ്ലാദേശിന് അയച്ച ഇന്ത്യ ഇത് രണ്ടാം തവണയാണ് അയൽ സംസ്ഥാനത്തിന് സഹായമെത്തിക്കുന്നത്. ബംഗ്ലാദേശിൽ 5000ത്തോളം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 140 പേർ ഇതുവരെ മരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2020 11:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | ബംഗ്ലാദേശിന് ഇന്ത്യയുടെ കൈത്താങ്ങ്; ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചു


