ഇന്റർഫേസ് /വാർത്ത /India / CORONA VIRUS;വുഹാനിൽ നിന്നെത്തുന്ന വിദ്യാർഥികള്‍ക്കായി മനേസറിൽ നിരീക്ഷണ വാർഡ് ഒരുക്കി ഇന്ത്യൻ സൈന്യം

CORONA VIRUS;വുഹാനിൽ നിന്നെത്തുന്ന വിദ്യാർഥികള്‍ക്കായി മനേസറിൽ നിരീക്ഷണ വാർഡ് ഒരുക്കി ഇന്ത്യൻ സൈന്യം

news18

news18

ആദ്യം വിദ്യാർഥികളെ വിമാനത്താവളത്തിൽ നിരീക്ഷിക്കും. അതിനു ശേഷമായിരിക്കും മനേസറിലെ നിരീക്ഷണ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

  • Share this:

ന്യൂഡൽഹി: വുഹാനിൽ നിന്നെത്തുന്ന ഇന്ത്യൻ വിദ്യാർഥികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കി ഇന്ത്യൻ സൈന്യം. ഹരിയാനയിലെ മനേസറിനടുത്താണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. 300 ഇന്ത്യൻ വിദ്യാർഥികളാണ് ചൈനയിലെ വുഹാനിൽ നിന്ന് എത്തുന്നത്.

also read:Corona Virus; ചൈനയിലേക്ക് പോകുന്ന ഇന്ത്യൻ ദൗത്യ സംഘത്തിൽ രണ്ട് മലയാളി നഴ്സുമാരും

ആഴ്ചകളോളം വിദ്യാർഥികളെ ഇവിടെ നിരീക്ഷിക്കും. വിദഗ്ധരായ ഡോക്ടർമാരടങ്ങുന്ന  സംഘമായിരിക്കും ഇവരെ നിരീക്ഷിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് നിരീക്ഷണം. ആദ്യം വിദ്യാർഥികളെ വിമാനത്താവളത്തിൽ നിരീക്ഷിക്കും. അതിനു ശേഷമായിരിക്കും മനേസറിലെ നിരീക്ഷണ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

അതേസമയം ആർക്കെങ്കിലും കൊറോണ ബാധ സ്ഥിരീകരിച്ചാൽ അവരെ ഡൽഹി കന്റോൺമെന്റിലെ ബേസ് ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്ന ഐസൊലേഷൻ വാർഡിലേക്ക് മാറ്റും.

First published:

Tags: Corona, Corona outbreak, Corona virus Wuhan