Corona Virus; ചൈനയിലേക്ക് പോകുന്ന ഇന്ത്യൻ ദൗത്യ സംഘത്തിൽ രണ്ട് മലയാളി നഴ്സുമാരും

Last Updated:

കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച അഞ്ചംഗ സംഘത്തിലാണ് രണ്ട് മലയാളി നഴ്സുമാരുമുള്ളത്.

ന്യൂഡൽഹി: കൊറോണ വൈറസ് ലോകത്ത് ഭീതി പരത്തുമ്പോൾ ചൈനയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് രണ്ട് മലയാളികൾ. ചൈനയിലെ വുഹാനിൽ കുടുങ്ങിയിരിക്കുന്ന മലയാളികളെ അടക്കം തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ അയച്ച സംഘത്തിലാണ് രണ്ട് മലയാളി പുരുഷ നഴ്സുമാരുള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അഞ്ചംഗ സംഘത്തെ  നിയോഗിച്ചത്. സംഘത്തിൽ 3 ഡോക്ടർമാരുമുണ്ട്. നിപ വൈറസ് ബാധ സമയത്തും പ്രളയകാലത്തും സേവനം നടത്തിയതിന്റെ അനുഭവ സമ്പത്തുമായാണ് നഴ്സുമാർ ചൈനയിൽ എത്തുന്നത്. എന്നാൽ ചൈനയിൽ എത്തി സ്ഥിതിഗതികൾ മനസിലാക്കിയ ശേഷം മാത്രമേ വ്യക്തത വരൂ എന്ന് ഇരുവരും ന്യൂസ് 18 നോട് പറഞ്ഞു.
ആദ്യം പ്രാഥമിക പഠനം നടത്തും.  വൈറസിന്റെ തീവ്രത മനസിലാക്കിയ ശേഷം ഒഴിപ്പിക്കൽ രീതികൾ തീരുമാനിക്കും. വൈറസിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമായാണ് സംഘം  പുറപ്പെടുന്നത്. പരിചയ സമ്പന്നരായ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
advertisement
അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. ചൈനയിലെ തണുപ്പ് വൈറസ് പടരുന്നതിന് സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും സംഘാംഗങ്ങൾ പറഞ്ഞു. ലോകാരാഗ്യേ സംഘടനയുടെ നിർദേശമുള്ളതിനാലാണ് നഴ്സുമാരുടെ പേരുകൾ വെളിപ്പെടുത്താത്തത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Corona Virus; ചൈനയിലേക്ക് പോകുന്ന ഇന്ത്യൻ ദൗത്യ സംഘത്തിൽ രണ്ട് മലയാളി നഴ്സുമാരും
Next Article
advertisement
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ്റെ കൊച്ചു മകൻ അന്തരിച്ചു
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ്റെ കൊച്ചു മകൻ അന്തരിച്ചു
  • വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണന്റെ കൊച്ചുമകൻ ജെറമിയ തോമസ് വർഗീസ് (5) അന്തരിച്ചു.

  • രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ജെറമിയയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.

  • സംസ്കാര ശുശ്രൂഷകൾ 2025 ഒക്ടോബർ 28 ചൊവ്വാഴ്ച കവിയൂർ മാർത്തോമ വലിയ പള്ളി സെമിത്തേരിയിൽ.

View All
advertisement