Indian Army Helicopter| ഊട്ടിയിൽ തകർന്നു വീണ ഹെലികോപ്റ്ററിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുണ്ടെന്ന് വ്യോമസേന
- Published by:Naseeba TC
- news18-malayalam
Last Updated:
സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്ത് സഞ്ചരിച്ച സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്
തമിഴ്നാട്: ഊട്ടിക്കടുത്ത് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടം (Army chopper crashes in Tamil Nadu). സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്ത് സഞ്ചരിച്ച സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും അടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അപകടത്തിൽ മരിച്ചു. 4പേരുടെ മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റും.
An IAF Mi-17V5 helicopter, with CDS Gen Bipin Rawat on board, met with an accident today near Coonoor, Tamil Nadu.
An Inquiry has been ordered to ascertain the cause of the accident.
— Indian Air Force (@IAF_MCC) December 8, 2021
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ നീലഗിരിയിലെ വെല്ലിങ്ടൺ കന്റോൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. IAF Mi-17V5 ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു.
advertisement
അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
സുളൂരിലെ ആർമി ബേസിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനായി നിരവധി സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Shocked to hear about the tragic crash of helicopter with CoDS Shri Bipin Rawat ji on board.
I pray for everyone's safety, wellbeing.
— Nitin Gadkari (@nitin_gadkari) December 8, 2021
advertisement
സംഭവത്തിൽ രാഷ്ട്രീയ-സൈനിക നേതൃത്വം നടുക്കം രേഖപ്പെടുത്തി. വ്യോമസേനാ മേധാവി അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. രാജ്നാഥ് സിംഗ് ബിപിൻ റാവത്തിന്റെ വീട്ടിലെത്തി. അപകടത്തെ കുറിച്ച് രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തും.
80 ശതമാനം പൊള്ളലേറ്റ രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിയിച്ചു. അപകടസ്ഥലത്ത് കുറച്ച് മൃതദേഹങ്ങൾ താഴേക്ക് കാണാൻ കഴിയും. മൃതദേഹങ്ങൾ വീണ്ടെടുക്കാനും തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്: വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.
advertisement
updating...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2021 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Indian Army Helicopter| ഊട്ടിയിൽ തകർന്നു വീണ ഹെലികോപ്റ്ററിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുണ്ടെന്ന് വ്യോമസേന