1950നും 2015നും ഇടയില്‍ രാജ്യത്തെ മുസ്ലീം ജനസംഖ്യ വര്‍ധിച്ചു; ഹിന്ദുക്കളുടെ എണ്ണം 7.8 ശതമാനം കുറഞ്ഞു: പിഎം-ഇഎസി പഠനം

Last Updated:

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് ഈ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ മുസ്ലീം മതവിഭാഗത്തിന്റെ ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ഈ വര്‍ഷം ഒരു പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആഗോള കണക്കുകളും മറ്റു സാഹചര്യങ്ങളും വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് ഈ പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, അതേസമയം, മറുവശത്ത് ഇന്ത്യയിലെ ഹിന്ദു, ജൈന, പാഴ്‌സി മതവിഭാഗങ്ങളുടെ ജനസംഖ്യ കുറഞ്ഞുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ഷെയര്‍ ഓഫ് റിലീജിയന്‍ മൈനോരിറ്റി-എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015) എന്ന തലക്കെട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല കോണുകളില്‍ നിന്നായി മതന്യൂനപക്ഷങ്ങളുടെ കണക്ക് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിരുദ്ധമായി രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ കേവലം സംരക്ഷിക്കപ്പെടുക മാത്രമല്ല, മറിച്ച് അഭിവൃദ്ധി പ്രാപിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭൂരിപക്ഷമുള്ള മതവിഭാഗത്തിന്റെ ജനസംഖ്യ വര്‍ധിച്ചുവരികയും ന്യൂനപക്ഷ ജനസംഖ്യ ഭയാനാകമാംവിധം ചുരുങ്ങുകയും ചെയ്യുന്ന പ്രവണതയുടെ പശ്ചാത്തലത്തിലാണ് ഇതെന്നത് ശ്രദ്ധേയം. സമൂഹത്തില്‍ വൈവിധ്യം വളര്‍ത്തുന്നതിന് അനുകൂലമായ അന്തരീക്ഷം ഇന്ത്യയിലുണ്ടെന്ന് ഇത് സൂചന നല്‍കുന്നു.
advertisement
പതിറ്റാണ്ടുകളായി രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയപ്പോള്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ ജനസംഖ്യ 1950നും 2015-നും ഇടയില്‍ 7.82 ശതമാനം കുറഞ്ഞുവെന്ന് (84.68 ശതമാനത്തില്‍ നിന്ന് 78.06 ശതമാനമായി കുറഞ്ഞു) പഠനത്തില്‍ വ്യക്തമാക്കുന്നു.
സാമ്പത്തികമായും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്ന ഒരു സ്വതന്ത്ര സ്ഥാപനമാണ് പിഎം ഇഎസി. കൗണ്‍സില്‍ അംഗം ഡോ. ഷാമിക രവിയും യുവ പ്രൊഫഷണലായ എബ്രഹാം ജോസും കണ്‍സള്‍ട്ടന്റായ അപൂര്‍വ് കുമാര്‍ മിശ്രയുമാണ് ഡാറ്റ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അടിത്തട്ടില്‍ നിന്ന് പരിപോഷിപ്പിക്കുന്ന അന്തരീക്ഷവും സാമൂഹിക പിന്തുണയും നല്‍കാതെ സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുക സാധ്യമല്ല. ഉദാഹരണമായി, ന്യൂനപക്ഷങ്ങള്‍ക്ക് നിയമപരമായി നിര്‍വചനമുള്ളതും ഭരണഘടനാപരമായി സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശങ്ങള്‍ നല്‍കുന്നതുമായ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ പുരോഗമന നയങ്ങളും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങളും ഇന്ത്യയ്ക്കുള്ളിലെ വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ ജനസംഖ്യയെ പ്രതിഫലിപ്പിക്കുന്നു, പഠനം പറയുന്നു.
advertisement
ഹിന്ദു ജനസംഖ്യ കുറയുന്നതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി
1950നും 2015നും ഇടയില്‍ ഹിന്ദു മതവിഭാഗത്തിനിടെയുണ്ടായ ജനസംഖ്യാ ഇടിവില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. 1950-നും 2015നും ഇടയില്‍ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ 7.8 ശതമാനം ഇടിവുണ്ടായി. ഇതേ കാലയളവില്‍ മുസ്ലീം ജനസംഖ്യ 43 ശതമാനം വര്‍ധിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ഭരണം നമ്മോട് ചെയ്തത് ഇതാണ്. ഇവരെ ഭരിക്കാന്‍ വിട്ടാല്‍ ഹിന്ദുക്കള്‍ക്ക് ഒരു രാജ്യമുണ്ടാകില്ല, ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.
advertisement
ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കുറവുണ്ടായത് ആശങ്കാജനകമാണെന്ന് ബെഗുസാരായിയിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് പറഞ്ഞു. റോഹിങ്ക്യകള്‍ക്കും മറ്റ് മുസ്ലീം വിഭാഗങ്ങള്‍ക്കും അഭയം നല്‍കിയതിനാലും അവരെ നിയന്ത്രിക്കാന്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലാത്തതിനാലും ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കോണ്‍ഗ്രസിനാണെന്ന് സിംഗ് പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യ അഭയം നല്‍കുന്നത് തുടരുന്നു
''1950ല്‍ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 9.84 ശതമാനമായിരുന്നു. 2015-ല്‍ ഇത് 14.09 ശതമാനമായി വര്‍ധിച്ചു. അതായത് 43.15 ശതമാനമാണ് വര്‍ധനവ്,'' പഠനം പറയുന്നു.
advertisement
അതേസമയം, ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ ജനസംഖ്യ 2.24 ശതമാനത്തില്‍ നിന്ന് 2.36 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 1950നും 2015നും ഇടയില്‍ ഇവരുടെ വിഹിതത്തില്‍ 5.38 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സിഖ് ജനസംഖ്യ 1950-ല്‍ 1.24 ശതമാനമായിരുന്നത് 2015-ല്‍ 1.85 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ബുദ്ധമത വിഭാഗക്കാരുടെ ജനസംഖ്യയില്‍പോലും ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ട്. 1950-ല്‍ 0.05 ശതമാനമായിരുന്നത് 2015 ആയപ്പോഴേക്കും 0.81 ശതമാനമായി.
അതേസമയം, ജൈനരുടെ എണ്ണം 1950-ല്‍ 0.45 ശതമാനമായിരുന്നത് 2015-ല്‍ 0.36 ശതമാനമായി കുറഞ്ഞുവെന്നും ഗവേഷകര്‍ കണ്ടെത്തി. പാഴ്‌സി ജനസംഖ്യയും 85 ശതമാനം ഇടിവ് രേഖപ്പെടുത്തി, 1950-ല്‍ 0.03 ശതമാനത്തില്‍ നിന്ന് 2015 ആയപ്പോഴേക്കും 0.004 ആയി കുറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എങ്ങനെ അഭിവൃദ്ധി പ്രാപിച്ചുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളും ഇന്ത്യയിലേക്ക് വന്നിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
advertisement
ജനസംഖ്യാപരമായ പരിവര്‍ത്തനങ്ങള്‍
ആഗോളസമ്പദ് വ്യവസ്ഥയും ജനസംഖ്യാപരമായ പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ പഠനത്തില്‍ ആഴത്തില്‍ പരിശോധിക്കപ്പെട്ടിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണ് നീങ്ങുന്നത്. എല്ലായിടങ്ങളിലും സാമ്പത്തിക വിദഗ്ധരും നയരൂപീകരണ ഉദ്യോഗസ്ഥരും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു വരുന്നു. എങ്കിലും രാജ്യത്തുടനീളം വലിയതോതിലുള്ള ജനസംഖ്യാപരമായ പരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഇത് സാമ്പത്തിക നിരീക്ഷകര്‍ മുതല്‍ വിശകലന വിദഗ്ധര്‍ വരെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു. ഈ നിശബ്ദ പരിവര്‍ത്തനങ്ങള്‍ക്ക് സമൂഹങ്ങളെയും സംസ്ഥാനങ്ങളെയും പുന-നിര്‍മിക്കാനുള്ള ശക്തിയുണ്ട്, പഠനം വ്യക്തമാക്കുന്നു.
advertisement
മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ പ്രവണതകള്‍ രാജ്യങ്ങള്‍ക്കിടയിലും രാജ്യത്തിനുള്ളിലും സാമ്പത്തിക അസമത്വം വര്‍ധിപ്പിക്കുന്നു. ഭരണം ബുദ്ധിമുട്ടിലാക്കുന്നു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്നു. രാഷ്ട്രീയ മാറ്റങ്ങള്‍ എന്നത് വിവിധ പരിവര്‍ത്തനങ്ങള്‍ കാരണം സമൂഹത്തില്‍ സംഭവിക്കുന്ന ആഴത്തിലുള്ള ഘടനാപരമായ മാറ്റങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമാണ്. അതില്‍ ജനസംഖ്യാപരമായ പരിണാമം ഒരു സുപ്രധാന ഘടകമാണ്, പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നിലധികം ഡാറ്റാ സൈറ്റുകള്‍ വിശകലനം ചെയ്തപ്പോള്‍ ഭൂരിപക്ഷ മതവിഭാഗത്തിന്റെ വിഹിതം നാല് രാജ്യങ്ങളില്‍ കുറഞ്ഞപ്പോള്‍ അഞ്ച് രാജ്യങ്ങളില്‍ വര്‍ധിച്ചുവെന്ന് സമിതി കണ്ടെത്തി. ''മാലിദ്വീപ് ഒഴികെ മറ്റെല്ലാ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ഭൂരിപക്ഷ മത വിഭാഗങ്ങളുടെ വിഹിതം വര്‍ധിച്ചതായി കണ്ടെത്തി. മാലിയിലെ ഭൂരിഭക്ഷ സമുദായമായ ഷാഫി സുന്നികളുടെ വിഹിതത്തില്‍ 1.47 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്,'' പഠനത്തില്‍ പറയുന്നു.
''മുസ്ലീം ഇതര ഭൂരിപക്ഷമുള്ള അഞ്ച് രാജ്യങ്ങളില്‍ മ്യാന്‍മര്‍, ഇന്ത്യ, നേപ്പാള്‍ എന്നിവയില്‍ ഭൂരിപക്ഷ മതവിഭാഗത്തിന്റെ വിഹിതത്തില്‍ കുറവുണ്ടായപ്പോള്‍ ശ്രീലങ്കയിലും ഭൂട്ടാനിലും ഭൂരിപക്ഷ മതവിഭാഗത്തിന്റെ വിഹിതം വര്‍ധിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് എന്നിവ സാര്‍ക്ക് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. മ്യാന്‍മറില്‍ തേരവാദ ബുദ്ധമത ജനസംഖ്യാ വിഹിതം 79 ശതമാനത്തില്‍ നിന്ന് 71 ശതമാനമായി കുറഞ്ഞു. അതേസമയം, ബംഗ്ലാദേശില്‍ ഹനാഫി മുസ്ലീമുകള്‍ക്കിടയില്‍ അസാധാരണമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 74 ശതമാനത്തില്‍ നിന്ന് 88 ശതനമായി അവരുടെ എണ്ണം ഉയര്‍ന്നു,'' പഠനം കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
1950നും 2015നും ഇടയില്‍ രാജ്യത്തെ മുസ്ലീം ജനസംഖ്യ വര്‍ധിച്ചു; ഹിന്ദുക്കളുടെ എണ്ണം 7.8 ശതമാനം കുറഞ്ഞു: പിഎം-ഇഎസി പഠനം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement