ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ

Last Updated:

റദ്ദാക്കിയതോ വൈകിയതോ ആയ വിമാനങ്ങളുടെ എല്ലാ ടിക്കറ്റ് റീഫണ്ടുകളും പൂർത്തിയാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശം നൽകിയിരുന്നു

News18
News18
ഇൻഡിഗോയുടെ പ്രവർത്തന സ്തംഭനവും രാജ്യവ്യാപകമായുള്ള വിമാന സർവീസ് തടസ്സവും ഞായറാഴ്ച ആറാം ദിവസത്തിലേക്ക് കടന്നു. ഉച്ചയോടെ രാജ്യത്തെ വിമാനത്താവളങ്ങളിലുടനീളമുള്ള 500 ലധികം വിമാനങ്ങൾ റദ്ദാക്കി. ഞായറാഴ്ച അവസാനത്തോടെ 1,650-ലധികം വിമാനങ്ങൾ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നതെന്നും 95 ശതമാനം കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായും 138 ലക്ഷ്യസ്ഥാനങ്ങളിൽ 137 എണ്ണത്തിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിച്ചതായും ഇൻഡിഗോ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഞായറാഴ്ച ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലായി 220 ലധികം വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കി. മുംബൈ വിമാനത്താവളത്തിൽ 112 വിമാനങ്ങളും ഡൽഹി വിമാനത്താവളത്തിൽ 109 വിമാനങ്ങളും റദ്ദാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക അപ്‌ഡേറ്റ് പ്രകാരം ബെംഗളൂരു വിമാനത്താവളത്തിൽ 140 വിമാനങ്ങൾ റദ്ദാക്കി.
പ്രശ്നങ്ങൾ പടിപടിയായി പരിഹരിച്ചു വരികയാണെന്നും ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുനഃസ്ഥാപിക്കുന്നതിലും ഉപഭോക്തൃ പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും വളരെ പ്രധാനപ്പെട്ട പുരോഗതിയുണ്ടെന്നും ഇൻഡിഗോ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു.
വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന്  വിമാന നിരക്കുകളിൽ താൽക്കാലിക വർധനവുണ്ടായ സാഹചര്യത്തിൽ, സിവിൽ ഏവിയേഷൻ മന്ത്രാലയം ഇടപെട്ട് വിമാന നിരക്കുകൾക്ക് അടിയന്തരമായി പരിധി ഏർപ്പെടുത്തിയിരുന്നു.
advertisement
റദ്ദാക്കിയതോ വൈകിയതോ ആയ വിമാനങ്ങളുടെ എല്ലാ റീഫണ്ടുകളും ഞായറാഴ്ച രാത്രി 8 മണിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശം നൽകി. ഇൻഡിഗോ ഇതുവരെ 610 കോടി രൂപയുടെ ടിക്കറ്റ് റീഫണ്ടുകൾ ചെയ്തിട്ടുണ്ട്. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങൾ കാലതാമസമോ അസൗകര്യമോ ഇല്ലാതെ പരിഹരിക്കുന്നതിന് യാത്രക്കാർക്കായി ഹെൽപ് സെല്ലുകളും തുടങ്ങിയിട്ടുണ്ട്.
തടസ്സങ്ങൾ കാരണം യാത്രക്കാരിൽ നിന്ന് വേർപെടുത്തിയ എല്ലാ ബാഗേജുകളും 48 മണിക്കൂറിനുള്ളിൽ എത്തിക്കാൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസം വരെ ഇന്ത്യയിലുടനീളമുള്ള യാത്രക്കാർക്ക് 3,000 ബാഗേജുകൾ ഇൻഡിഗോ എത്തിച്ചു നൽകി.
advertisement
പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശിച്ച വിശ്രമ സമയം അനുവദിച്ചതോടെയുണ്ടായ പ്രതിസന്ധിയാണ് ഇൻഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാകാന്‍ കാരണം. നവംബർ 1 മുതലാണ് വിശ്രമം- ഡ്യൂട്ടി സംബന്ധിയായ മാനദണ്ഡങ്ങൾ ഇൻഡിഗോ കൂടുതൽ കർശനമാക്കിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇൻഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി;ആറാം ദിവസം റദ്ദാക്കിയത് 500 വിമാനങ്ങൾ
Next Article
advertisement
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
  • ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമിയെന്ന വാദം പാലാ സബ് കോടതി തള്ളിയിരിക്കുകയാണ്

  • 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി, പദ്ധതി അനിശ്ചിതത്വത്തിൽ

  • വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കാൻ വീണ്ടും സാമൂഹിക പഠനം നിർദ്ദേശിച്ചു

View All
advertisement