Mpox: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്രം; മൂന്ന് ആശുപത്രികളിൽ ക്രമീകരണങ്ങൾ തുടങ്ങി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്ത്യയിൽ 32 ലബോറട്ടറികളാണ് എംപോക്സ് പരിശോധിക്കാൻ സജ്ജമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രസർക്കാർ. ലോകരാജ്യങ്ങളിൽ എംപോക്സ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും മുൻകരുതൽ നടപടികൾ ആരംഭിച്ചത്. രാജ്യത്തെ ആശുപത്രികളിലും വിമാനത്താവളങ്ങളിലുമാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.
ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ ഒരുക്കാനുമായി സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് എന്നീ മൂന്ന് ആശുപത്രികളിലാണ് ഐസൊലേഷൻ കേന്ദ്രങ്ങളായി ഡൽഹിയിൽ പ്രവർത്തിക്കുന്നത്.
സംശയമുള്ള രോഗികളിൽ ആർടി-പിസിആർ, നാസൽ സ്വാബ് ടെസ്റ്റുകൾ എന്നിവ നടത്താനും തീരുമാനമായിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും അതിർത്തികളിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് നിലവിൽ എംപോക്സ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എംപോക്സ് കേസ് രേഖപ്പെടുത്താനുള്ള സാധ്യതയും കുറവാണ്. ഇന്ത്യയിൽ 32 ലബോറട്ടറികളാണ് എംപോക്സ് പരിശോധിക്കാൻ സജ്ജമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
advertisement
ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്താനിൽ ഇതുവരെ മൂന്ന് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 16 ന് യുഎഇയിൽ നിന്ന് രാജ്യത്തേക്ക് വന്നവരാണ് ഇവർ. ഇതിന് മുമ്പ് സ്വീഡനിലും ഒരു കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ എംപോക്സ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
August 20, 2024 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Mpox: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്രം; മൂന്ന് ആശുപത്രികളിൽ ക്രമീകരണങ്ങൾ തുടങ്ങി