'ഗവർണർ വെറും ഒരു യന്ത്രപ്പാവ'യാണോ ? ബിഹാർ സിവിൽ സർവീസ് പരീക്ഷയിലെ ഒരു ചോദ്യം

Last Updated:

ഇത് കൂടാതെ മറ്റൊരു ചോദ്യവും ഇതേ പരീക്ഷയിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ ഇത്രയധികം പാർട്ടികൾ മത്സരിക്കുന്നതിന്‍റെ നേട്ടവും കോട്ടവും എന്തൊക്കെയാണെന്ന് ആയിരുന്നു അത്.

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗവർണർക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന ചോദ്യവുമായി ബിഹാർ സിവിൽ സർവീസ് പരീക്ഷ. 'ഗവർണർ ഒരു യന്ത്രപാവയാണോ'? എന്ന് കൃത്യമായി ചോദിക്കുന്നുണ്ട് സിവിൽ സർവീസ് പരീക്ഷയിൽ. പ്രധാന പരീക്ഷയുടെ ജനറൽ നോളജ് പേപ്പറിലാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
'ഇന്ത്യയിലെ ഒരു സംസ്ഥാന രാഷ്ട്രീയത്തിൽ ഗവർണറുടെ റോൾ എന്താണ്, പ്രത്യേകിച്ച് ബിഹാറിന്‍റെ പശ്ചാത്തലത്തിൽ. ഗവർണർ എന്നു പറയുന്നത് ഒരു യന്ത്രപ്പാവയാണോ?' - ബിഹാർ സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദിക്കുന്നു. അതേസമയം, ഈ ചോദ്യത്തിൽ തങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലെന്ന് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ചോദ്യപേപ്പർ തയ്യാറാക്കിയ ടീച്ചറിനാണ് ഇതിന്‍റെ ഉത്തരവാദിത്തമെന്നും ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ചോദ്യത്തിൽ തെറ്റായി ഒന്നുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പക്ഷേ, യന്ത്രപ്പാവ എന്ന ഭാഗം ഉപേക്ഷിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇത് കൂടാതെ മറ്റൊരു ചോദ്യവും ഇതേ പരീക്ഷയിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ ഇത്രയധികം പാർട്ടികൾ മത്സരിക്കുന്നതിന്‍റെ നേട്ടവും കോട്ടവും എന്തൊക്കെയാണെന്ന് ആയിരുന്നു അത്. കഴിഞ്ഞയിടെ സ്കൂൾ പരീക്ഷകളിലും പൊതു പരീക്ഷകളിലും നിരവധി ലജ്ജാകരമായ സംഭവങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിനിടയിലാണ് പൊതു പരീക്ഷയ്ക്ക് ഇത്തരമൊരു ചോദ്യവും ചോദിച്ചിരിക്കുന്നത്.
2016ൽ ഇന്‍റർമീഡിയറ്റ് ആർട്സിൽ ഒന്നാമതെത്തിയ ആൾ പൊളിറ്റിക്കൽ സയൻസിൽ പഠിപ്പിക്കുന്നത് പാചകമാണെന്ന് ആയിരുന്നു പറഞ്ഞത്. മറ്റൊരു കേസിൽ പ്രവേശന പരീക്ഷയുടെ സമയത്ത് വാട്സാപ്പ് ഉപയോഗിച്ചതി. മൂന്നുപേർ അറസ്റ്റിൽ ആയിരുന്നു. ഇതിനെ തുടർന്ന്, പരീക്ഷാ സമയത്ത് നിരീക്ഷണം ശക്തമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
'ഗവർണർ വെറും ഒരു യന്ത്രപ്പാവ'യാണോ ? ബിഹാർ സിവിൽ സർവീസ് പരീക്ഷയിലെ ഒരു ചോദ്യം
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement