സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തില്ലെന്ന് കെ എസ് ഇ ബി
Last Updated:
ഓഗസ്റ്റ് ഒന്നിന് യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ലെന്ന് കെഎസ്ഇബി. നിലവിലെ സ്ഥിതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഈ മാസം 31 വരെ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും ഓഗസ്റ്റ് ഒന്നിന് വീണ്ടും സാഹചര്യം വിലയിരുത്തുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതീക്ഷിച്ച മഴ ലഭിക്കാതെ, ഡാമുകളിലെ വെള്ളം കുറഞ്ഞ് ആഭ്യന്തര വൈദ്യുതി ഉല്‍പാദനം ഗണ്യമായി കുറഞ്ഞപ്പോള്‍ തന്നെ ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തണം എന്ന ആവശ്യം ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. ജൂലൈ 31 വരെ ലോഡ്ഷെഡിങ്ങ് വേണ്ടി വരില്ലെന്നാണ് ബോര്‍ഡ് നിലപാട്. എന്നാല്‍, നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തേണ്ടി വരും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 6:28 PM IST


