'രഹസ്യഭാഗങ്ങളിൽ അടിച്ചു': ജാമിയ വിദ്യാർത്ഥികളുടെ CAA പ്രതിഷേധത്തിനു എതിരെ ഡൽഹി പൊലീസ്; 16 പേർ ആശുപത്രിയിൽ

Last Updated:

സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയുടെ രഹസ്യഭാഗങ്ങളിൽ പൊലീസ് ആക്രമണങ്ങളിൽ മുറിവേറ്റെന്നാണ് ആരോപണം.

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ജാമിയയിൽ പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികളും ഡൽഹി പൊലീസും തമ്മിൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന ഏറ്റുമുട്ടൽ സംഘർഷഭരിതമായി. വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിനെ തടയാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം സംഘർഷഭരിതമാകുകയായിരുന്നു. ഇതിനിടയിൽ, പൊലീസ് ഗുരുതരമായ ആക്രമണം നടത്തിയെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ തന്നെ രംഗത്തെത്തി.
സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയുടെ രഹസ്യഭാഗങ്ങളിൽ പൊലീസ് ആക്രമണങ്ങളിൽ മുറിവേറ്റെന്നാണ് ആരോപണം. ബെൽറ്റിനു താഴോട്ടുള്ള ഭാഗങ്ങളിൽ കുത്തിയെന്നും കാലുകളിൽ കുത്തിയെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. അതേസമയം, പൊലീസിന്‍റെ ആക്രമണങ്ങളിൽ ഒരു പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ഗുരുതരമായി മുറിവേറ്റെന്നും ജാമിയ മിലിയയിലെ ഒരു വിദ്യാർത്ഥിനി വ്യക്തമാക്കി.
വിദ്യാർത്ഥികൾ ഭയന്നോടുന്ന നിലയിലായിരുന്നു കാര്യങ്ങൾ. വിദ്യാർത്ഥികൾക്ക് ശ്വാസം മുട്ടുകയും ഛർദ്ദിക്കാൻ തോന്നുകയും ചെയ്തു. താൻ രണ്ടുതവണ തല കറങ്ങി വീണതായും ശ്വസിക്കാൻ പോലും ഇടമില്ലാത്ത വിധം ബുദ്ധിമുട്ടിയതായും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജാമിയ മിലിയയിലെ വിദ്യാർത്ഥികളിൽ ഒരാൾ വ്യക്തമാക്കി. അതേസമയം, ന്യൂസ് 18നോട് സംസാരിച്ച മൂന്നോളം കുട്ടികൾ സ്വകാര്യഭാഗങ്ങളിൽ അടിയേറ്റതായി വെളിപ്പെടുത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
'രഹസ്യഭാഗങ്ങളിൽ അടിച്ചു': ജാമിയ വിദ്യാർത്ഥികളുടെ CAA പ്രതിഷേധത്തിനു എതിരെ ഡൽഹി പൊലീസ്; 16 പേർ ആശുപത്രിയിൽ
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement