നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വനിയമം: യുദ്ധക്കളമായി ഡൽഹി; പൊലീസിനെതിരെ ജാമിയ സർവകലാശാല; ലൈബ്രറിയിലും കണ്ണീർവാതകം ഉപയോഗിച്ച് പൊലീസ്

  പൗരത്വനിയമം: യുദ്ധക്കളമായി ഡൽഹി; പൊലീസിനെതിരെ ജാമിയ സർവകലാശാല; ലൈബ്രറിയിലും കണ്ണീർവാതകം ഉപയോഗിച്ച് പൊലീസ്

  അക്രമസംഭവങ്ങളിൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

  ഡൽഹി മഥുര റോഡിൽ മോട്ടോർ സൈക്കിൾ കത്തിക്കരിഞ്ഞ നിലയിൽ

  ഡൽഹി മഥുര റോഡിൽ മോട്ടോർ സൈക്കിൾ കത്തിക്കരിഞ്ഞ നിലയിൽ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധത്തിൽ യുദ്ധക്കളമായി മാറി ഡൽഹി. ജാമിയ നഗറിലും ഫ്രണ്ട്സ് കോളനിയിലും സംഘർഷം. മൂന്നു ബസുകൾ കത്തിച്ചു. അതേസമയം, അക്രമത്തിൽ പങ്കില്ലെന്ന് ജാമിയയിലെ വിദ്യാർഥികൾ വ്യക്തമാക്കി. പുറത്തു നിന്നുള്ളവരാണ് അക്രമം നടത്തുന്നതെന്നും ജാമിയ മിലിയ വിദ്യാർഥികൾ. പ്രതിഷേധം സംഘർഷഭരിതമായതിനെ തുടർന്ന് ജാമിയ അടക്കമുള്ള അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. അതേസമയം, അക്രമസംഭവങ്ങളിൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

   ഇതിനിടെ, പൊലീസിനെതിരെ ജാമിയ മിലിയ സർവ്വകലാശാല രംഗത്തെത്തി. അനുവാദമില്ലാതെയാണ് പൊലീസ് ക്യാംപസിൽ കയറിയത്. വിദ്യാർഥികളെയും അധ്യാപകരടക്കം ഉള്ളവരെയും മർദ്ദിച്ചെന്ന് സർവകലാശാല ചീഫ് പ്രൊക്ടർ വസീം അഹമ്മദ് ഖാൻ പറഞ്ഞു. പൊലീസ് ക്യാംപസിനുള്ളിൽ തുടരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ലൈബ്രറിയിലും റീഡിംഗ് റൂമിലും പൊലീസ് റെയ്ഡ് നടത്തുന്നെന്ന് വിദ്യാർഥികൾ
   പറഞ്ഞു.

    ഡൽഹിയിൽ മൂന്ന് ബസുകൾ കത്തിച്ചു; മെട്രോ സ്റ്റേഷനുകൾ അടച്ചു

   അതേസമയം, ആക്രമണങ്ങൾക്ക് പിന്നിൽ പൊലീസ് ആണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു. ബസ് കത്തിക്കാൻ കൂട്ടു നിന്നത് പൊലീസെന്നത് ഉൾപ്പെടെ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നയിച്ചിരിക്കുന്നത്.

   പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി തെളിവുകളാണ് മനീഷ് സിസോദിയ പുറത്തു വിട്ടിരിക്കുന്നത്. പെട്രോൾ ക്യാനുമായി പൊലീസ് നിൽക്കുന്ന ചിത്രങ്ങളും വിദ്യാർഥിനികളെ പൊലീസ് മർദ്ദിക്കുന്ന ചിത്രങ്ങളും മനീഷ് സിസോദിയ പുറത്തുവിട്ടു. പ്രതിഷേധക്കാരോട് സംഘർഷം ഒഴിവാക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ആഹ്വാനം ചെയ്തു.
   Published by:Joys Joy
   First published:
   )}